LiveTV

Live

Kerala

‘തടവറയിലെ ഇടിമുറിയിൽ ഉച്ചത്തിൽ പാട്ട് വെച്ച് കൈയും കാലും കെട്ടി വായിൽ തുണി തിരുകി കയറ്റും’; തൃപ്പൂണിത്തുറ ഘർവാപ്പസി പീഡന കേന്ദ്രത്തിലെ ക്രൂരതകൾ വെളിപ്പെടുത്തി യുവതി 

‘തടവറയിലെ ഇടിമുറിയിൽ ഉച്ചത്തിൽ പാട്ട് വെച്ച് കൈയും കാലും കെട്ടി വായിൽ തുണി തിരുകി കയറ്റും’; തൃപ്പൂണിത്തുറ ഘർവാപ്പസി പീഡന കേന്ദ്രത്തിലെ ക്രൂരതകൾ വെളിപ്പെടുത്തി യുവതി 

സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള എറണാകുളം തൃപ്പൂണിത്തുറയിലെ ഘർവാപ്പസി പീഡനകേന്ദ്രത്തിലെ ക്രൂരതകൾ വെളിപ്പെടുത്തി യുവതി. മുമ്പ് അവിടെ നിന്നു രക്ഷപെട്ട നിഫാ ഫാത്തിമ എന്ന യുവതിയാണ് ഘർവാപ്പസി പീഡനകേന്ദ്രത്തിലെ അതിക്രൂരമായ പീഢനങ്ങള്‍ തുറന്നെഴുതിയത്. പിടിച്ചു കൊണ്ടുവരുന്ന പെണ്‍കുട്ടികള്‍ക്കു നേരെ ക്രൂമായ ആക്രമണം അഴിച്ചുവിടുന്ന നടത്തിപ്പുകാരൻ മനോജ്
ഗുരുജിക്കും സുജിത്തിനും മുരളിക്കും മധുസൂദനനുമൊപ്പം നേരിട്ട് പങ്കെടുക്കുന്ന ശ്രുതിയുടേയും ചിത്രയുടേയും ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് നിഫയുടെ ഫേസ്ബുക്ക് പോസ്റ്റ്.

‘പിടിച്ചോണ്ട് വരുന്ന പെൺകുട്ടികളെ ആദ്യം കൈകാര്യം ചെയ്യുന്നത് ഇവരാണ്. തടവറയിൽ മുകളിലെ ഇടിമുറിയിൽ ഉച്ചത്തിൽ പാട്ട് വെച്ച് കൈയും കാലും കെട്ടി വായിൽ തുണി തിരുകി കയറ്റും. പിന്നെ മുഖത്തടിക്കാൻ തുടങ്ങും. അവര് പറയുന്നതനുസരിച്ചില്ലെങ്കിൽ അതിക്രൂരമായ് മർദ്ദിക്കുമായിരുന്നു. ഇസ്‌ലാം സ്വീകരിച്ചതിനും ക്രിസ്തുമതം സ്വീകരിച്ചതിനും അന്യമതസ്ഥരെ പ്രണയിക്കുന്ന കാരണത്താലുമാണ് അവിടേക്ക് പിടിച്ച് കൊണ്ട് വരുന്നത്. അവരിൽ വിവാഹം കഴിഞ്ഞവരും കഴിയാത്തവരുമുണ്ടായിരുന്നു.’; നിഫ ഫാത്തിമ പറയുന്നു.

യുവതി ഇസ്‍ലാം സ്വീകരിച്ചതായും അതിനെക്കുറിച്ച് വൈകാതെ തുറന്നെഴുതുന്നുണ്ടെന്നും പറഞ്ഞാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്. ഗുരുതരമായ നിരവധി ആരോപണങ്ങളാണ് യുവതി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. തൃപ്പൂണിത്തുറയിലെ ഘർവാപ്പസി പീഡനകേന്ദ്രത്തിലെ ക്രൂരതകൾ ആദ്യം പുറത്തറിയിച്ചത് മീഡിയവണ്‍ ചാനലാണ്. തുടര്‍ന്ന് സംഭവം ഏറെ ചര്‍ച്ചയായിരുന്നു. ഈ സ്ഥാപനത്തില്‍ നിന്നു രക്ഷപ്പെട്ട ശേഷമാണ് ആയുര്‍വേദ ഡോക്ടറാണ് ചാനലിനോട് ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. 65 പെണ്‍കുട്ടികളെ സ്ഥാപനത്തില്‍ പാര്‍പ്പിച്ചിട്ടുണ്ട് എന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍.