LiveTV

Live

Kerala

എല്‍.എ.പി.ടി ലൈസന്‍സിന് അപേക്ഷിക്കാനുള്ള വ്യവസ്ഥകളില്‍ ഇളവ് വരുത്തണമെന്ന് ബസുടമകള്‍

ബസുടമകള്‍ ഇന്ന് എല്‍.എ.പി.ടി ലൈസന്‍സിനായി അപേക്ഷ നല്‍കുമെന്ന് സൂചന

 എല്‍.എ.പി.ടി ലൈസന്‍സിന് അപേക്ഷിക്കാനുള്ള വ്യവസ്ഥകളില്‍ ഇളവ് വരുത്തണമെന്ന് ബസുടമകള്‍

അന്തര്‍സംസ്ഥാന റൂട്ടിലോടുന്ന സ്വകാര്യ ആഡംബര ബസുകള്‍ക്ക് എല്‍.എ.പി.ടി ലൈസന്‍സിന് അപേക്ഷിക്കാനുള്ള വ്യവസ്ഥകളില്‍ ഇളവ് വരുത്തണമെന്ന് ബസുടമകള്‍. ആഡംബര ബസുകള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ നോട്ടീസിന് മറുപടി നല്‍കാനുള്ള സമയം ഇന്ന് അവസാനിക്കും. ബസുടമകള്‍ ഇന്ന് എല്‍.എ.പി.ടി ലൈസന്‍സിനായി അപേക്ഷ നല്‍കുമെന്ന് സൂചന.

അടുത്ത മാസം ഒന്ന് മുതല്‍ ലൈസന്‍സ്ഡ് ഏജന്‍റ് ഫോര്‍ പബ്ലിക്ക് ട്രാന്‍സ്‌പോര്‍ട്ട് അഥവാ എല്‍.എ.പി.ടി ലൈസന്‍സുള്ള സ്വകാര്യ ആഡംബര ബസുകള്‍ക്ക് മാത്രമേ അന്തര്‍സംസ്ഥാന സര്‍വീസ് നടത്താന്‍ അനുമതിലഭിക്കുകയുള്ളു. അന്തര്‍സ്സംസ്ഥാന സ്വകാര്യ ബസുകളുടെ നിയമലംഘനങ്ങള്‍ തടയുന്നതിന്‍റെ ഭാഗമായാണ് ഗതാഗത വകുപ്പിന്‍റെ നടപടി.

എല്‍.എ.പി.ടി ലൈസന്‍സിനുള്ള കര്‍ശന വ്യവസ്ഥകളില്‍ ഇളവ് അനുവദിക്കണെന്നാണ് കേരള ലക്ഷ്വറി ബസ് ഓപറേറ്റേഴ്സ് ആൻറ് ഓണേഴ്സ് അസോസിയേഷന്‍റെ ആവശ്യം. എല്‍.എ.പി.ടി ലൈസന്‍സ് നിര്‍ബന്ധമാവുന്നതോടെ യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ ബസ് പുറപ്പെടുന്ന വിവരങ്ങള്‍, ജീവനക്കാരെ കുറിച്ചുള്ള

വിവരങ്ങള്‍, ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ എന്നിവ ലഭിക്കും. കൂടാതെ യാത്രക്കിടയില്‍ വാഹനം കേടായാല്‍ പകരം സംവിധാനം ഏര്‍പ്പെടുത്താനും എല്‍.എ.പി.ടി ലൈസന്‍സ് വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത് യാത്രക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യും.