LiveTV

Live

Kerala

പ്രളയാനന്തര പുനര്‍നിര്‍മ്മാണം; ലോക ബാങ്കില്‍ നിന്നുള്ള വായ്പയില്‍ പ്രതീക്ഷയോടെ കേരളം 

1,541 കോടി രൂപ സംസ്ഥാന സര്‍ക്കാരിന്‍റെ വിഹിതമുണ്ടാകും മൊത്തം 5,137 കോടി രൂപ പുനര്‍നിര്‍മ്മാണത്തിന് ഉപയോഗിക്കാനാണ് ആലോചിക്കുന്നത്

പ്രളയാനന്തര പുനര്‍നിര്‍മ്മാണം; ലോക ബാങ്കില്‍ നിന്നുള്ള വായ്പയില്‍ പ്രതീക്ഷയോടെ കേരളം 

പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് ലോകബാങ്കില്‍ നിന്നുള്ള വായ്പ ജൂണ്‍ അവസാനത്തോടെ ലഭിക്കുമെന്ന പ്രതീക്ഷയില്‍ സംസ്ഥാന സര്‍ക്കാര്‍. 3596 കോടി രൂപ വായ്പ ലഭിക്കാനവശ്യമായ നടപടികള്‍ പൂര്‍ത്തീകരിച്ച് വരികയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രളയാനന്തര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി മുഖ്യമന്ത്രി ഇന്നലെ അവലോകനം ചെയ്തു. പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന്.

ജുണ്‍ അവസാനം ചേരുന്ന ലോകബാങ്ക് ബോര്‍ഡ് യോഗത്തില്‍ വായ്പ അനുവദിച്ചുകൊണ്ടുള്ള തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 70:30 അനുപാതത്തിലാണ് ലോകബാങ്ക് വായ്പ നല്‍കുന്നത്. 1,541 കോടി രൂപ സംസ്ഥാന സര്‍ക്കാരിന്‍റെ വിഹിതമുണ്ടാകും മൊത്തം 5,137 കോടി രൂപ പുനര്‍നിര്‍മ്മാണത്തിന് ഉപയോഗിക്കാനാണ് ആലോചിക്കുന്നത്. പ്രളയാനന്തര പുനര്‍നിര്‍മ്മാണം മുഖ്യമന്ത്രി ഇന്നലെ അവലോകനം ചെയ്തു.

പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മ്മാണം, റിപ്പയര്‍ എന്നിവ സംബന്ധിച്ചു ലഭിച്ച അപ്പീലുകള്‍ മെയ് മാസം തന്നെ തീര്‍പ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു. ഭൂമി നഷ്ടപ്പെട്ടവര്‍ക്കും പുറമ്പോക്കില്‍ ഭൂമിയുണ്ടായിരുന്നവര്‍ക്കും പകരം ഭൂമി കണ്ടെത്താനുള്ള നടപടികളും മെയ് മാസം പൂര്‍ത്തിയാക്കാനാണ് തീരുമാനം. സമയബന്ധിതമായി ഈ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് ജില്ലാതലത്തില്‍ മന്ത്രിമാര്‍ മേല്‍നോട്ടം വഹിക്കും. റോഡ് പുനര്‍നിര്‍മ്മാണവും റിപ്പയറിങ്ങും മഴയ്ക്കു മുമ്പ് പൂര്‍ത്തിയാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍, ചീഫ് സെക്രട്ടറി അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.