LiveTV

Live

Kerala

പൊലീസിലും കള്ളവോട്ടെന്ന് ആക്ഷേപം; പൊലീസ് അസോസിയേഷന്‍ നേതാക്കളുടെ ശബ്ദരേഖ പുറത്ത്

പോസ്റ്റല്‍ വോട്ട് കൂട്ടത്തോടെ സമാഹരിക്കാന്‍ പൊലീസ് അസോസിയേഷന്‍ നേതാക്കള്‍ ഇടപെട്ടു. അസോസിയേഷന്‍ നേതാക്കളുടെ ശബ്ദരേഖ പുറത്ത്.

പൊലീസിലും കള്ളവോട്ടെന്ന് ആക്ഷേപം; പൊലീസ് അസോസിയേഷന്‍ നേതാക്കളുടെ ശബ്ദരേഖ പുറത്ത്

പൊലീസിലും കള്ളവോട്ട് നടന്നെന്ന് ആരോപണം. പോസ്റ്റല്‍ വോട്ട് കൂട്ടത്തോടെ സമാഹരിക്കാന്‍ പൊലീസ് അസോസിയേഷന്‍ നേതാക്കള്‍ ഇടപെട്ടതിന്‍റെ ശബ്ദരേഖ പുറത്ത്. ഇടതുപക്ഷത്തിന് അനുകൂലമായി പോസ്റ്റല്‍ വോട്ട് സമാഹരിക്കാന്‍ നിര്‍ദേശം നല്‍കുന്നതാണ് ശബ്ദരേഖ. ആരോപണം തെളിയുകയാണെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡി.ജി.പി അറിയിച്ചു.

സംസ്ഥാന പൊലീസിലും കള്ളവോട്ട്. അസോസിയേഷന്‍ നേതാക്കള്‍ പോസ്റ്റല്‍ ബാലറ്റ് സമാഹരിച്ച് വോട്ട് ചെയ്തു. ഇടത് പക്ഷത്തിന് അനുകൂലമായാണ് വോട്ട് ചെയ്തത്. കൃത്യം തെളിയുകയാണെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡി.ജി.പി അറിയിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പോസ്റ്റല്‍ ബാലറ്റ് സമാഹരിച്ച് ഇടതു പക്ഷത്തിന് അനുകൂലമായി വോട്ട് ചെയ്യാന്‍ അസോസിയേഷന്‍ തീരുമാനിച്ചത്. അസോസിയേഷന്‍ നേതാക്കള്‍ തന്നെ വിശ്വസ്തരായ സിവില്‍ പൊലീസ് ഓഫീസര്‍മാരെ ഇതിനായി നിയോഗിക്കുകയും ചെയ്തു. വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ഇവരാണ് ബാലറ്റ് സമാഹരിക്കാന്‍ ആഹ്വാനം ചെയ്തത്.

സമാഹരിച്ച ബാലറ്റുകളില്‍ അസോസിയേഷന്‍ നേതാക്കള്‍ തന്നെ വോട്ട് ചെയ്തുവെന്നാണ് വിവരം. തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍, വടകര, ആലത്തൂര്‍ എന്നിവിടങ്ങളിലാണ് ഏറ്റവുമധികം ബാലറ്റുകള്‍ സമാഹരിച്ചത്. ബാലറ്റ് നല്‍കാന്‍ തയ്യാറാകാത്ത ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റല്‍ ഭീഷണി ഉണ്ടായതായും വിവിരമുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ഒരു കാരണവശാലും രാഷ്ട്രീയം ചര്‍ച്ച ചെയ്യരുതെന്ന് ഡി.ജി.പി നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്. ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നതെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി ലോക്നാഥ് ബഹ്റ പ്രതികരിച്ചു.

എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പൊലീസ് അസോസിയേഷനും അറിയിച്ചിട്ടുണ്ട്. വിവിധ കേസുകളില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന ഉദ്യോഗസ്ഥരാണ് വ്യാജ സന്ദേശം പ്രചരിപ്പിച്ചതെന്നാണ് അസോസിയേഷന്റെ വിശദീകരണം.