LiveTV

Live

Kerala

എൻ.ഐ.എ അറസ്റ്റ് ചെയ്ത പാലക്കാട് സ്വദേശി മെയ് 29 വരെ റിമാന്‍ഡില്‍

കാസര്‍കോട് നിന്ന് ആളുകളെ കാണാതായതടക്കമുള്ള കേസുകളില്‍ റിയാസിന് പങ്കുണ്ടെന്നാണ് എന്‍.ഐ.എ കണ്ടെത്തല്‍.

എൻ.ഐ.എ അറസ്റ്റ് ചെയ്ത പാലക്കാട് സ്വദേശി മെയ് 29 വരെ റിമാന്‍ഡില്‍

എൻ.ഐ.എ അറസ്റ്റ് ചെയ്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിനെ മെയ് 29 വരെ റിമാന്‍ഡ് ചെയ്തു. കാസര്‍കോട് നിന്ന് ആളുകളെ കാണാതായതടക്കമുള്ള കേസുകളില്‍ റിയാസിന് പങ്കുണ്ടെന്നാണ് എന്‍.ഐ.എ കണ്ടെത്തല്‍. എൻ.ഐ.എയുടെ കസ്റ്റഡി അപേക്ഷ മെയ് ആറിന് പരിഗണിക്കും

വൈകീട്ട് നാലരയോടെയാണ് പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിനെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയത്. അറസ്റ്റിലായ റിയാസ് ശ്രീലങ്കയിലുണ്ടായ സ്ഫോടനങ്ങളുടെ സൂത്രധാരൻ എന്ന് കരുതപ്പെടുന്ന സഹ്റാൻ ഹാഷിമിന്‍റെ പ്രസംഗങ്ങളും വീഡിയോകളും പിന്തുടര്‍ന്നിരുന്നു എന്നാണ് എന്‍.ഐ.എ കണ്ടെത്തല്‍. ഐ.എസ് ഭീകരനെന്ന് കരുതുന്ന അബ്ദുൾ റാഷിദിന്‍റെ പ്രസംഗവും പിന്തുടരാറുണ്ടായിരുന്നു. കാസര്‍കോട് നിന്ന് ആളെ കാണാതായ കേസില്‍ ഇപ്പോൾ സിറിയയിൽ ഉണ്ടെന്ന് കരുതുന്ന അബ്ദുൾ കയ്യൂമുമായി ഓൺലൈൻ വഴി ആശയവിനിമയം നടത്തിയെന്നും ദേശീയ അന്വേഷണ ഏജന്‍സി കോടതിയെ അറിയിച്ചു.

അടുത്ത മാസം 29 വരെയാണ് റിയാസിനെ കൊച്ചി കോടതി റിമാന്‍ഡ് ചെയ്തത്. എൻ.ഐ.എയുടെ കസ്റ്റഡി അപേക്ഷ മെയ് ആറിന് പരിഗണിക്കും. റിയാസ് അബൂബക്കർ കേരളത്തിൽ സ്ഫോടനം നടത്താൻ ആസൂത്രണം നടത്തിയിരുന്നെന്നും ഇന്നലെ എൽ.ഐ.എ വ്യക്തമാക്കിയിരുന്നു.