LiveTV

Live

Kerala

ഫോനി അതി തീവ്രമാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം; ജാഗ്രതാ നിര്‍ദേശം തുടരുന്നു

ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി

ഫോനി അതി തീവ്രമാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം; ജാഗ്രതാ നിര്‍ദേശം തുടരുന്നു

ഫോണി ചുഴലിക്കാറ്റ് കൂടുതല്‍ തീവ്ര ചുഴലിക്കാറ്റാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളില്‍ ഫോനിയുടെ പ്രഭാവം മൂലം ശക്തമായ കാറ്റയും മഴയും അനുഭവപ്പെട്ടു. ജാഗ്രത തുടരണമെന്ന് ദുരന്ത നിവാരണ അതോറ്റിയുടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറില്‍ തീവ്രചുഴലിക്കാറ്റായി മറും. അതു കഴിഞ്ഞുള്ള മണിക്കൂറുകളില്‍ അതിതീവ്രമാകുമെന്നാണ് കാലാവസ്ഥനിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

നാളെ വരെ വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന 'ഫോണി' അതിന് ശേഷം വടക്ക് കിഴക്ക് ദിശയിൽ മാറി സഞ്ചരിക്കുമെന്നാണ് വിലയിരത്തുന്നത്. നിലവില്‍ ശ്രീലങ്കിലയിലെ ട്രിങ്കോമലിയില്‍ നിന്ന് കിഴക്ക് വടക്ക് കിഴക്ക് 620 കിലോമീറ്റര്‍ മാറിയാണ് ഫോണിയുടെ സ്ഥാനം. മെയ് ഒന്നാം തിയതിക്ക് ശേഷം ചുഴലിക്കാറ്റ് ഒഡീഷ്യയിലേക്ക് നീങ്ങുമെന്നാണ് കരുതുന്നത്.

ഇന്നലെ ഫോണിയുടെ സ്വാധീനം മൂലം കേരളത്തില്‍ പലയിടിങ്ങളിലും ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെട്ടു. കൊല്ലം കൊട്ടാരക്കര അന്തമണിൽ ശക്തമായ മഴയിൽ ചുടുകട്ട കമ്പനിയുടെ മേൽക്കൂരയും ഭിത്തിയും തകർന്ന് ഒരാൾ മരിച്ചു. മണ്ണടി സ്വദേശി മുഹമ്മദ് ബിലാൽ ആണ് മരിച്ചത്. രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ അടക്കം മൂന്നു പേർക്ക് പരിക്കേറ്റു.

എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയെതുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടറുകള്‍ ഇന്ന് തുറക്കും. പത്ത് ക്യുമെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കും. പെരിയാറിന്‍റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറയിച്ചു.

കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചു. ബീച്ചുകളിലേക്കുള്ള വിനോദ സഞ്ചാരവും ഒഴിവാക്കണണെന്ന് ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. മലയോര മേഖലകളിലേക്ക് രാത്രി യാത്രയും വിലക്കിയിട്ടുണ്ട്.