LiveTV

Live

Kerala

പിലാത്തറയിലേത് കള്ളവോട്ട്; വെട്ടിലായി സി.പി.എം 

പിലാത്തറ പത്തൊൻപതാം നമ്പര്‍ ബൂത്തിൽ നടന്നത് കള്ളവോട്ടല്ല മറിച്ച് ഓപ്പണ്‍ വോട്ട് ആണെന്നായിരുന്നു സിപിഎം വാദം. 

പിലാത്തറയിലേത് കള്ളവോട്ട്; വെട്ടിലായി സി.പി.എം 

കാസര്‍ഗോഡ്‌ മണ്ഡലത്തില്‍ കള്ളവോട്ട് നടന്നുവെന്ന് തെളിഞ്ഞതോടെ സി.പി.എം നേതൃത്വം വെട്ടിലായി. ഓപ്പണ്‍വോട്ടല്ലെന്ന് തെളിവ് സഹിതം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരിച്ചതോടെ മറ്റ് പ്രതിരോധമാര്‍ഗ്ഗങ്ങളില്ലാതെ നില്‍ക്കുകയാണ് സി.പി.എം. യു.ഡി.എഫ് കേന്ദ്രങ്ങളിലും കള്ളവോട്ട് നടന്നുവെന്ന മറുആരോപണത്തിലൂടെ പ്രതിപക്ഷത്തേയും പ്രതിരോധത്തിലാക്കാനുള്ള തന്ത്രമാണ് നിലവില്‍ നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.

കാസര്‍ഗോഡ് ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പിലാത്തറ പത്തൊൻപതാം നമ്പര്‍ ബൂത്തിൽ നടന്നത് കള്ളവോട്ടല്ല മറിച്ച് ഓപ്പണ്‍ വോട്ട് ആണെന്നായിരിന്നു സി.പി.എം വാദം. എന്നാല്‍ ഈ വാദങ്ങള്‍ പൂര്‍ണ്ണമായും തള്ളുകയും നടന്നത് കള്ളവോട്ടാണെന്ന് കൃത്യമായി സ്ഥാപിക്കുകയും ചെയ്ത് മുഖ്യതെര‍ഞ്ഞെടുപ്പ് ഓഫീസര്‍ രംഗത്ത് വന്നതോടെയാണ് സി.പി.എം നേതൃത്വം വെട്ടിലായത്.