LiveTV

Live

Kerala

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രമ്യ ഹരിദാസ് രാജി വെച്ചു

ഒരംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് കുന്ദമംഗലം ബ്ലോക്കിലെ യു.ഡി.എഫിന്റെ ഭരണം.

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രമ്യ ഹരിദാസ് രാജി വെച്ചു

ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജി വെച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ അനുവാദത്തോടെയാണ് രാജി. ആലത്തൂരാകും ഇനി പ്രവര്‍ത്തന മേഖലയെന്ന് രമ്യ പറഞ്ഞു.

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് രമ്യ ഹരിദാസ് രാജി സമര്‍പ്പിച്ചത്. യു.ഡി.എഫ് നേതാക്കളും ഒപ്പമുണ്ടായിരുന്നു. ആലത്തൂരില്‍ വിജയം നേടുമെന്നുറപ്പാണെന്ന് രമ്യ പറഞ്ഞു.

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്‍റെ ഭരണം നഷ്ടപ്പെടാതിരിക്കാനാണ് രമ്യ തിടുക്കപ്പെട്ട് രാജി സമര്‍പ്പിച്ചത്. ഒരംഗത്തിന്‍റെ ഭൂരിപക്ഷത്തിലാണ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ യു.ഡി.എഫ് ഭരണം നടത്തിയിരുന്നത്. ആലത്തൂരില്‍ രമ്യ ജയിച്ചാല്‍ ബ്ലോക്ക് പഞ്ചായത്തിലെ മെമ്പര്‍ സ്ഥാനം രാജിവെക്കേണ്ടി വരും. ഇതോടെ യു.ഡി.എഫിന് ഭൂരിപക്ഷം നഷ്ടപ്പെടും. നറുക്കെടുപ്പിലൂടെ പുതിയ പ്രസിന്‍റിനെ കണ്ടെത്തേണ്ട സാഹചര്യം ഒഴിവാക്കാനാണ് പ്രസിഡന്‍റ് സ്ഥാനം രാജിവെക്കാന്‍ രമ്യ തീരുമാനിച്ചത്. കോണ്‍ഗ്രസ് അംഗമായ വിജി മുപ്രമ്മലിനെ പ്രസിഡന്‍റാക്കാനാണ് യു.ഡി.എഫ് തീരുമാനം.