LiveTV

Live

Kerala

ഓഖി നിറഞ്ഞാടിയിട്ട് ഒന്നര വര്‍ഷം; ഇപ്പോഴും പല തീരപ്രദേശങ്ങളിലും ശക്തമായ കടല്‍ഭിത്തിയില്ല

ഓഖി സംഹാരതാണ്ഡവമാടിയതിന്റെ അവശേഷിപ്പുകള്‍ ഇന്നും ബാക്കിയാണിവിടെ

ഓഖി നിറഞ്ഞാടിയിട്ട് ഒന്നര വര്‍ഷം; ഇപ്പോഴും പല തീരപ്രദേശങ്ങളിലും ശക്തമായ കടല്‍ഭിത്തിയില്ല

ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച് ഒന്നര വര്‍ഷമാകുമ്പോഴും കേരളത്തിന്റെ പല തീരപ്രദേശങ്ങളിലും ഇപ്പോഴും ശക്തമായ കടല്‍ഭിത്തിയില്ല. എറണാകുളം ചെല്ലാനത്ത് ജിയോട്യൂബ് കടല്‍ഭിത്തി നിര്‍മാണത്തിന് ഫണ്ട് വകയിരുത്തിയിട്ടും നിര്‍മാണം പാതി വഴിയിലാണ്. ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കാവട്ടെ വാഗ്ദാനം നല്‍കിയ ജോലിയും ആനുകൂല്യങ്ങളും നല്‍കിയതുമില്ല.

കഴിഞ്ഞ ഓഖി ദുരന്തത്തില്‍ രണ്ട് പേരുടെ ജീവനാണ് ഇല്ലാതായത്. ഓഖി സംഹാരതാണ്ഡവമാടിയതിന്റെ അവശേഷിപ്പുകള്‍ ഇന്നും ബാക്കിയാണിവിടെ. ഓരോ കടല്‍ക്ഷോഭത്തിലും കടല്‍ഭിത്തി നിര്‍മാണം കാര്യക്ഷമമായി നടത്തുമെന്ന് പറയുന്നതല്ലാതെ കാര്യമായി ഒന്നും നടക്കുന്നില്ല. ദുരന്തസ്മാരകമായി ഈ പൊളിഞ്ഞ കെട്ടിടങ്ങള്‍ ഇവിടേക്ക് ആരും തിരിഞ്ഞുനോക്കിയിട്ടില്ലെന്നതിനുളള പ്രത്യക്ഷ ഉദാഹരണമാണ്.

ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കാവട്ടെ വാഗ്ദാനം നല്‍കിയ ജോലിയും ആനുകൂല്യങ്ങളും നല്‍കിയതുമില്ല. മഴക്കാല ഭീഷണിയിൽ നിന്ന് തീരദേശത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും ജിയോ ട്യൂബ് കടൽ ഭിത്തി നിർമ്മാണം യാഥാർത്ഥ്യമാക്കണമെന്നതുമാണ് ചെല്ലാനം നിവാസികളുടെ ആവശ്യം.