LiveTV

Live

Kerala

കണ്ണൂരിലെ സദാചാര ഗുണ്ടായിസം; രണ്ട് പേര്‍ അറസ്റ്റില്‍

ഇരിവേരി സ്വദേശികളായ അബ്ദുള്‍ സലാം, മുഹമ്മദ് ഷക്കീല്‍ എന്നിവരാണ് അറസ്റ്റിലായത്.

കണ്ണൂരിലെ സദാചാര ഗുണ്ടായിസം; രണ്ട് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍ ചക്കരക്കലിലെ സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റില്‍. ഇരിവേരി സ്വദേശികളായ അബ്ദുല്‍ സലാം, മുഹമ്മദ് ഷക്കീല്‍ എന്നിവരെയാണ് ചക്കരക്കല്ല് പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടമ്മയെ ഫോണ്‍ ചെയ്തുവെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ചെന്നായിരുന്നു പരാതി.

ചക്കരക്കല്ല് ഇരിവേരി സ്വദേശി സാജിദിനെ ഒരു സംഘം ആളുകള്‍ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച സംഭവത്തിലാണ് ഇരിവേരി സ്വദേശികളായ അബ്ദുല്‍ സലാം, മുഹമ്മദ് ഷക്കീല്‍ എന്നിവരെ ചക്കരക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളിലുള്ളവരാണ് അറസ്റ്റിലായ രണ്ടുപേരും. അന്യായമായി തടങ്കലില്‍ വെച്ച് മര്‍ദ്ദിക്കല്‍. സംഘം ചേര്‍ന്ന് തട്ടികൊണ്ടുപോകല്‍ എന്നീ വകുപ്പുപ്രകാരമാണ് അറസ്റ്റ്.

കഴിഞ്ഞ 20 നായിരുന്നു ഒരു സംഘം ആളുകള്‍ സാജിദിനെ ഒരു വീട്ടില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചത്. വീട്ടമ്മയായ യുവതിയെ ഫോണില്‍ വിളിച്ചെന്നാരോപിച്ചായിരുന്നു മര്‍ദനം. മര്‍ദ്ദിച്ച് അവശനാക്കിയ യുവാവിനെ വീടിനടുത്തുള്ള റോഡില്‍ ഇറക്കിവിടുകയും ചെയ്തു. പിന്നീട് സംഘാഗാങ്ങള്‍ പകര്‍ത്തിയ മര്‍ദ്ദന ദൃശ്യങ്ങള്‍ സാജിദിന്റെ ഭാര്യക്ക് അയക്കയും ചെയ്തു. സംഭവത്തില്‍ രണ്ടുപേര്‍ കൂടി പിടിയിലാകാനുണ്ടെന്നും ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Also read: കണ്ണൂര്‍ ചക്കരക്കല്ലില്‍ സദാചാര ഗുണ്ടായിസം; വീട്ടമ്മയെ ഫോണ്‍ വിളിച്ചെന്ന് ആരോപിച്ച് യുവാവിന് ക്രൂരമര്‍ദ്ദനം