LiveTV

Live

Kerala

തെരഞ്ഞെടുപ്പ് വിലയിരുത്താന്‍ ലീഗ് യോഗം ഇന്ന്

രാവിലെ 11 ന് ലീഗ് ഹൌസിലാണ് യോഗം. 

 തെരഞ്ഞെടുപ്പ് വിലയിരുത്താന്‍ ലീഗ് യോഗം ഇന്ന്

ലോക്സഭാ തെരഞ്ഞെടുപ്പ് വിലയിരുത്താനായി മുസ്‍ലിം ലീഗ് സംസ്ഥാന കമ്മറ്റി യോഗം ഇന്ന് കോഴിക്കോട് ചേരും. രാവിലെ 11 ന് ലീഗ് ഹൌസിലാണ് യോഗം. മലപ്പുറത്തും പൊന്നാനിയിലും വലിയ വിജയം നേടുമെന്നാണ് ലീഗിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇത് സംബന്ധിച്ച് കീഴ്ഘടകങ്ങള്‍ തയ്യാറാക്കിയ റിപോര്‍ട്ട് സംസ്ഥാന കമ്മറ്റി വിലയിരുത്തും. മലപ്പുറത്ത് ഒന്നരലക്ഷവും പൊന്നാനിയില്‍ നാല്‍പതിനായിരത്തിനും എണ്‍പതിനായിരത്തിനും ഇടയില്‍ ഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംസ്ഥാനത്ത് യു.ഡി.എഫിന്റെ വിജയസാധ്യതകളും യോഗം വിശദമായി പരിശോധിക്കും.