LiveTV

Live

Kerala

വാഹന പരിശോധനക്കെതിരെ ആഡംബര ബസ് സർവീസ് നിർത്തിവെച്ച് പ്രതിഷേധം 

മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനക്കെതിരെ മലബാറില്‍ നിന്നുള്ള ആഡംബര ബസ് സർവീസാണ് നിര്‍ത്തി വച്ചത്

വാഹന പരിശോധനക്കെതിരെ ആഡംബര ബസ് സർവീസ് നിർത്തിവെച്ച് പ്രതിഷേധം 

മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനക്കെതിരെ മലബാറില്‍ നിന്നുള്ള ആഡംബര ബസ് സർവീസ് നിർത്തിവെച്ച് പ്രതിഷേധം. അന്തർസംസ്ഥാന ബസുകള്‍ സർവീസ് നിര്‍ത്തിയത് ഇതോടെ നൂറുകണക്കിന് യാത്രക്കാർ പ്രയാസത്തിലായി.

സംഭവങ്ങളുടെ പേരിൽ മോട്ടോർ വാഹന വകുപ്പ് അന്തർസംസ്ഥാന പാതകളിൽ സർവീസ് നടത്തുന്ന മുഴുവൻ സ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കുകയാണെന്ന് കേരള ലക്ഷ്വറി ബസ് ഓപറേറ്റേഴ്സ് ആൻറ് ഓണേഴ്സ് അസോസിയേഷൻ ആരോപിച്ചു. പ്രശ്നം അടിയന്തിരമായി പരിഹരിച്ചിലെങ്കിൽ വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് അസോസിയേഷന്‍റെ തീരുമാനം.