LiveTV

Live

Kerala

ശാന്തിവനത്തിൽ നിലപാട് വ്യക്തമാക്കി കെ.എസ്.ഇ.ബി 

ശാന്തിവനം കാവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്‌ എന്ന വാദവുമായി കെ.എസ്.ഇ.ബി രംഗത്ത് വന്നിരിക്കുകയാണ്. എന്നാൽ ചോദ്യങ്ങൾക്ക് ഉത്തരം നല്കാൻ ഇതുവരെ അവർ തയ്യാറായിട്ടില്ല.

ശാന്തിവനത്തിൽ നിലപാട് വ്യക്തമാക്കി കെ.എസ്.ഇ.ബി 

എറണാകുളം ജില്ലയിലെ പറവൂർ, ശാന്തിവനം കാവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്‌ എന്ന വാദവുമായി കെ.എസ്.ഇ.ബി രംഗത്ത്. പരിസ്ഥിതി സംരക്ഷണത്തിന് എപ്പോഴും പ്രത്യേക പരിഗണന നൽകുന്ന സ്ഥാപനമാണ് കെ.എസ്.ഇ.ബി എന്നതാണ് എപ്പോൾ അവരുടെ വാദം. ചെറായി ശാന്തിവനം കാവിനെ സംരക്ഷിച്ചുകൊണ്ട് തന്നെ നാട്ടുകാർക്ക് ആവശ്യമുള്ള ഗുണമേന്മയുള്ള വൈദ്യുതി എത്തിക്കുക എന്നതാണ് കെ.എസ്.ഇ.ബിയുടെ നയം. ഈ പദ്ധതി പൂർത്തിയാകുമ്പോൾ ആയിരക്കണക്കിന് പേർക്കാണ് പ്രയോജനം ഉണ്ടാകുന്നത്. 7.8 കോടി രൂപയ്ക്കു ഭരണാനുമതി മുൻപ് ലഭിച്ച പദ്ധതിക്കു ഇപ്പോൾ ചെലവ് കണക്കാക്കുന്നത് 30.47 കോടി രൂപയാണ്.

സാധാരണ 110 KV ട്രാൻസ്മിഷൻ ടവറിന്റെ ഏറ്റവും താഴത്തെ ലൈനിൽ നിന്നും 10.5 മീറ്റർ ഗ്രൗണ്ട് ക്ലീയറൻസ് ആണ് വേണ്ടത്. എന്നാൽ ബഹുമാനപ്പെട്ട ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം ശാന്തിവനത്തിൽ നിർമിക്കുന്ന ടവറിനു 19 .4 മീറ്ററാണ് ഗ്രൗണ്ടിൽ നിന്നും താഴത്തെ ലൈനിലേക്കുള്ള ഉയരം. അതുകൊണ്ടുതന്നെ മരങ്ങൾ മുറിക്കേണ്ടി വരില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഇടുങ്ങിയ തരത്തിലുള്ള അടിത്തറ (NARROW BASED FOUNDATION) ഉപയോഗിക്കുന്നതിനാൽ ഇവിടെ 0.62 സെന്റ് സ്ഥലമേ ടവർ നിർമ്മിക്കാനായി ഉപയോഗിക്കുന്നുള്ളു. സാധാരണയായി മൂന്ന് സെന്റ് സ്ഥലം വേണ്ടിടത്താണ് ഇത്.

Also read: ശാന്തി വനത്തിനായി നമുക്കും ഒന്നിക്കാം

അടിസ്ഥാന രഹിതമായി പരാതികൾ ഉന്നയിച്ചു നാടിന്റെ വികസനം അട്ടിമറിക്കുന്നവർ പൊതു ജനങ്ങളുടെ പണം ദുർവ്യയം ചെയ്യുകയാണ് എന്നും കെ.എസ്.ഇ.ബി അവകാശപ്പെടുന്നുണ്ട്. കെ.എസ്.ഇ.ബിയുടെ ഫേസ്ബുക് പേജിലൂടെയാണ് അവർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. എന്നാൽ ശാന്തിവന സംരക്ഷകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നല്‍കാൻ ഇതുവരെ അവർ തയ്യാറായിട്ടില്ല.

ശാന്തിവന സംരക്ഷകർ ഉയർത്തുന്ന പ്രധാന ചോദ്യങ്ങൾ

1. എന്ത് കൊണ്ടാണ് ശാന്തിവനം എത്തുമ്പോൾ മാത്രം ഈ ലൈൻ ഇത്രമാത്രം വളയുന്നത്.?

2. നേർരേഖയിൽ പോകുമ്പോഴല്ലെ സർ പ്രസരണ നഷ്ടം കുറയുക.?

3. ശാന്തിവനത്തിന് മുൻപും പിൻപുമുള്ള 3 പോസ്റ്റുകളുടെ സ്ഥാനവും അത് നിൽകുന്ന പറമ്പുകാരന്റെ പേര് വിവരവും സർവേനമ്പരും (അതായത് മൊത്തം 7 പോസ്റ്റ്) ഒരു മാപ്പ് നൽകുക?

4. കെ.എസ്.ഇ.ബി പറഞ്ഞ 0.6സെന്റ് സ്ഥലം മതി എങ്കിൽ എന്തിനാണ് നിലവിൽ 10സെന്റിലധികം സ്ഥലത്തെ അടിക്കാടും 15ലധികം മരങ്ങളും വെട്ടിമാറ്റിയത്?

5. എന്തിനാണ് സാർ ഓക്സിജൻ കണ്ടന്റില്ലാത്ത പൈലിങ്ങ് വേസ്റ്റ് കാവിലുടനീളം അടിച്ചു നിറച്ചത്? പൈലിങ്ങ് വേസ്റ്റ് നിറഞ്ഞ ആ അടിക്കാടിൽ ഓക്സിജനില്ലാതെ ഇനി പുല്ലുപോലും വളരുമോ?

Also read: ശാന്തി വനത്തിന് വേണ്ടിയുള്ള സമരം എന്തിന്? ആര്‍ക്കെതിരെ? 

Also read: ഇന്നവർ വീണ്ടും ഒരുമിച്ചു; നമുക്ക് വേണ്ടി; നാളേക്ക് വേണ്ടി