LiveTV

Live

Kerala

ദേശീയപാതയോരത്തെ അനധികൃത നിര്‍മ്മാണം; പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കെതിരെ അന്വേഷണം

വടക്കഞ്ചേരി മുന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കെതിരെയാണ് അന്വേഷണം

ദേശീയപാതയോരത്തെ അനധികൃത നിര്‍മ്മാണം; പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കെതിരെ അന്വേഷണം

ദേശീയ പാതയോരത്ത് അനധികൃത നിര്‍മാണത്തിന് സ്വകാര്യ വ്യക്തികള്‍ക്ക് വഴിവിട്ട് സഹായം നല്‍കിയ രണ്ട് മുന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കെതിരെ അന്വേഷണം . അന്വേഷണത്തിന് പഞ്ചായത്ത് ഡയറക്ടര്‍ അനുമതി നല്‍കി. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി പഞ്ചായത്ത് മുന്‍ സെക്രട്ടറിമാരായ ടി.കണ്ണന്‍,ഐ അലി എന്നിവര്‍ക്കെതിരെയാണ് അന്വേഷണം.

ദേശീയപാത നവീകരണത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ അനധികൃത നിര്‍മ്മാണത്തിന് ഒത്താശ ചെയുകയും,പൊളിച്ചുമാറ്റിയ കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുകയും ചെയ്തുവെന്നാണ് പൊതു പ്രവര്‍ത്തനായ വി.എസ് ഷാനവാസ് നല്‍കിയ പരാതിയില്‍ പറയുന്നത്.ദേശീയപാതയുടെ അതിര്‍ത്തി സംരക്ഷിക്കുന്നതില്‍ പഞ്ചായത്ത് സെക്രട്ടറിമാരായ ടി.കണ്ണന്‍,ഐ അലി എന്നിവര്‍ വീഴ്ച്ചവരുത്തി എന്നാണ് പാലക്കാട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ട്.ഇതിന്‍റെ അടിസ്ഥാനത്തിലാണ് സര്‍വ്വീസില്‍നിന്നും വിരമിച്ച മുന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കെതിരെ അന്വേഷണം നടത്താന്‍ പഞ്ചായത്ത് ഡയറക്ടറുടെ ചുമതല വഹിക്കുന്ന ധനകാര്യ ഡയറക്ടര്‍ ആര്‍.ഗിരിജ മുന്‍കൂര്‍ അനുമതി നല്‍കി ഉത്തരവിട്ടത്

അഴിമതി നിരോധന നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ അന്വേഷണം നടക്കുക.അഴിമതി നിരോധന നിയമത്തിലെ ഭേദഗതിക്കുശേഷം സംസ്ഥാനത്ത് ആദ്യമായാണ് സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താന്‍ മുന്‍കൂര്‍ അനുമതി നല്‍കിയത്