Top

ഗ്രാന്റ് മുഫ്തി: കാന്തപുരത്തിന്‍റെ അവകാശവാദം വ്യാജമെന്ന് സമസ്ത

ഇന്ത്യന്‍ ഗ്രാന്റ് മുഫ്തിയെന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാരുടെ അവകാശവാദം വ്യാജമാണെന്ന് സമസ്ത.

MediaOne Logo

Web Desk

Web Desk

  • Updated:

    2019-04-29 16:04:56.0

Published:

29 April 2019 4:04 PM GMT

ഗ്രാന്റ് മുഫ്തി: കാന്തപുരത്തിന്‍റെ അവകാശവാദം വ്യാജമെന്ന് സമസ്ത
X

ഇന്ത്യന്‍ ഗ്രാന്റ് മുഫ്തിയെന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാരുടെ അവകാശവാദം വ്യാജമാണെന്ന് സമസ്ത. ബറേല്‍വി വിഭാഗത്തിന്റെ പുതിയ ഗ്രാന്റ് മുഫ്തിയായി അസ്ജദ് റസാഖാനെ നിയമിച്ചുള്ള ബറേല്‍വി പണ്ഡിത സഭയുടെ വാര്‍ത്താക്കുറിപ്പ് സമസ്ത ഇ.കെ വിഭാഗം നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി.

ഫെബ്രുവരി മാസത്തില്‍ ഡല്‍ഹി രാംലീല മൈതാനത്ത് വെച്ച് ഇന്ത്യയിലെ ബറേല്‍വി വിഭാഗത്തിന്റെ ഗ്രാന്റ് മുഫ്തിയായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാരെ തെരഞ്ഞെടുത്തുവെന്നായിരുന്നു സമസ്ത എ.പി വിഭാഗത്തിന്റെ അവകാശവാദം. തൊട്ട് പിന്നാലെ തന്നെ സമസ്ത ഇ.കെ വിഭാഗം കാന്തപുരത്തിന്റെ അവകാശവാദം കള്ളമാണന്ന് പറഞ്ഞ് രംഗത്ത് വന്നു.

ഏപ്രില്‍ ഒന്നിന് ബറേല്‍വി വിഭാഗത്തിന്റെ ഗ്രാന്റ് മുഫ്തിയായി അസ്ജദ് റസാഖാനെ നിയമിച്ചുവെന്നാണ് സമസ്ത ഇ.കെ വിഭാഗം പറയുന്നത്. അത് സംബന്ധിച്ച് ബറേല്‍വി പണ്ഡിത സഭയായ ജമാഅത്തെ റാസ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പും നേതാക്കള്‍ ഹാജരാക്കുന്നുണ്ട്. ജമാഅത്ത് റാസ വൈസ് പ്രസിഡന്റ് സല്‍മാന്‍ ഹസന്‍ ഖാനാണ് വാര്‍ത്താക്കുറിപ്പില്‍ ഒപ്പുവച്ചിരിക്കുന്നത്. ഗ്രാന്റ് മുഫ്തിയെ ചൊല്ലിയുള്ള പോര് ഇരു വശത്തും നടക്കുന്നുണ്ടങ്കിലും സുന്നി ഐക്യ ചര്‍ച്ചകളെ അത് ബാധിക്കില്ലന്നാണ് സമസ്ത ഇ.കെ വിഭാഗം നേതാക്കളുടെ നിലപാട്.

TAGS :

Next Story