LiveTV

Live

Kerala

അന്‍വറിന് മറുപടിയുമായി സി.പി.ഐ

അന്‍വര്‍ എന്തെങ്കിലും ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ അതിന് സി.പി.ഐ ഉത്തരാവാദിയല്ല

അന്‍വറിന് മറുപടിയുമായി സി.പി.ഐ

ആരോപണമുന്നയിച്ച സി.പി.എം സ്വതന്ത്ര എം.എല്‍.എ പി.വി അന്‍വറിന് മറുപടിയുമായി സി.പി.ഐ. പരാതികളുണ്ടെങ്കിൽ അന്‍വര്‍ സി.പി.എമ്മിൽ ഉന്നയിക്കട്ടെയെന്ന് സി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറി പറഞ്ഞു. മീഡിയവൺ വ്യൂ പോയിന്റിലാണ് പി.വി അൻവര്‍ സി.പി.ഐക്ക് എതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചത്.

ഏറനാട്ടെ സ്ഥാനാര്‍ഥിത്വത്തിന്റെ പേരില്‍ പണം വാങ്ങി എന്നതടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് സി.പി.ഐക്കെതിരെ കടുത്ത ആക്രമണമാണ് അന്‍വര്‍ നടത്തിയത്. പരാതിയുണ്ടെങ്കിൽ അന്‍വര്‍ സി.പി.എമ്മിനോട് പറയട്ടെയെന്നാണ് ഇതിന് സി.പി.ഐയുടെ മറുപടി.

ഇടത് എം.എല്‍.എ ആയ പി.വി അൻവര്‍ അടിക്കടി നടത്തുന്ന ഇത്തരം പ്രസ്താവനകൾ പാര്‍ട്ടി പ്രവർത്തകർക്കിടയിൽ നിരാശ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് സി.പി.ഐയുടെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ഇതിനെ ശക്തമായി നേരിടണമെന്നാണ് പാര്‍ട്ടിക്കുള്ളിലെ വികാരം. സംസ്ഥാന നേതൃത്വം വഴി സി.പി.എം നേതൃത്വത്തെ പ്രതിഷേധമറിയിക്കാനാണ് സി.പി.ഐ നീക്കം.