LiveTV

Live

Kerala

പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മക്കെതിരെ കൊലക്കുറ്റം ചുമത്തി

അമ്മയെ ഇന്ന് പട്ടണക്കാട് കൊല്ലംവെള്ളി കോളനിയിലെത്തിച്ച് തെളിവെടുക്കും.

പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മക്കെതിരെ കൊലക്കുറ്റം ചുമത്തി

ആലപ്പുഴ പട്ടണക്കാട്ട് ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിൽ അമ്മ ആതിരക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്നതാണെന്ന് ആതിര പൊലീസിനോട് സമ്മതിച്ചു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊല നടന്ന വീട്ടിൽ ഫോറൻസിക് വിഭാഗം പരിശോധന നടത്തും.

അബദ്ധം പറ്റിയതാണ്, കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ചെയ്തതല്ല എന്ന് പറഞ്ഞാണ് ആതിര കുറ്റസമ്മതം നടത്തിയത്. കുഞ്ഞ് കരഞ്ഞപ്പോൾ പെട്ടന്ന് ദേഷ്യം വന്നു. വായയും മൂക്കും പൊത്തിപ്പിച്ചപ്പോൾ കുഞ്ഞ് ശ്വാസം മുട്ടി മരിച്ചു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ ആതിര പൊലീസിനോട് പറഞ്ഞു. ആതിരക്കെതിരെ ഐ പി സി 302 വകുപ്പ് ചുമത്തി. ജുവനൈൽ ജസ്റ്റിസ് ആക്ട് 75 പ്രകാരമുള്ള വകുപ്പുകളും ചേർത്തിട്ടുണ്ട്. എഫ്.ഐ.ആറിൽ ആതിരയെ മാത്രമാണ് പ്രതി ചേർത്തിട്ടുള്ളത്.

പിതാവ് ഷാരോൺ കൊലപാതക സമയത്ത് വീട്ടിലുണ്ടായിരുന്നില്ലെന്നാണ് കണ്ടെൽ. പ്രകോപനപരമായി പെരുമാറുന്ന സ്വഭാവമാണ് ആതിരയുടേതെന്ന് ബന്ധുക്കളും വീട്ടുകാരും പറയുന്നു. പ്രതിയെ ഇന്ന് ചേർത്തല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഫോറൻസിക് വിദഗ്ദ്ധർ ഇന്ന് വീട്ടിലെത്തി പരിശോധന നടത്തും. കസ്റ്റഡിയിൽ വാങ്ങിയ ശേഷമാകും കുടുംബം താമസിക്കുന്ന കൊല്ലംവെളി കോളനിയിലെ വീട്ടിൽ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തുക.

Also read: പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മയെ ഇന്ന് വീട്ടിൽ എത്തിച്ചു തെളിവെടുക്കും