LiveTV

Live

Kerala

സര്‍ക്കാര്‍ ജീവനക്കാരുടെ ആരോഗ്യ ഇന്‍ഷുറന്‍സ്; പ്രതിഷേധം ശക്തം

സര്‍ക്കാര്‍ ജീവനക്കാരുടെ ആരോഗ്യം സുരക്ഷയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നുവെന്നാണ് ആരോപണം. 

സര്‍ക്കാര്‍ ജീവനക്കാരുടെ ആരോഗ്യ ഇന്‍ഷുറന്‍സ്; പ്രതിഷേധം ശക്തം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതിനെതിരെ പ്രതിഷേധം ശക്തം. സര്‍ക്കാര്‍ ജീവനക്കാരുടെ ആരോഗ്യ സുരക്ഷയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നുവെന്നാണ് ആരോപണം. അവയവമാറ്റം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പിടിപ്പെട്ടാല്‍ അധിക ചികിത്സതുക കണ്ടെത്തേണ്ട ബാധ്യതയും ജീവനക്കാരുടെ തലയിലാണ്.

ജീവനക്കാര്‍ക്കോ കുടുംബാംഗത്തിനോ ഏത് രോഗം വന്നാലും ചികിത്സാ തുക പൂര്‍ണമായ റിഇംപേഴ്സ്മെന്‍റ് ചെയ്യുന്നതാണ് ഇതുവരെയുള്ള രീതി. ആദ്യം ചിലവാക്കുന്നതിന് പലിശ രഹിത വായ്പയും ലഭിക്കും. ഇതില്‍ നിന്നാണ് ഇന്‍ഷുറന്‍സ് പദ്ധതിയിലേക്കുള്ള മാറ്റം.

‘മെഡിസെപ്’ എന്ന പേരിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നത്. ഇന്‍ഷുറന്‍സ് പ്രീമയം 3000 രൂപ ജീവനക്കാര്‍ അടക്കണം. സാധാരണ രോഗങ്ങള്‍ക്ക് 2 ലക്ഷം രൂപ വരെയാണ് പരിരക്ഷ. അവയമാറ്റം പോലുള്ള ചികിത്സകള്‍ക്ക് പരമാവധി 9 ലക്ഷം രൂപ കൂടി കിട്ടും. വലിയ ചികിചത്സകള്‍ക്ക് ലഭിക്കുന്ന പലിശ രഹിത അഡ്വാന്‍സും ഇതോടെ ഇല്ലാതാകും. റിലയന്‍സ് മുഖേനയാണ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നത്.