LiveTV

Live

Kerala

പയ്യാമ്പലത്ത് പെണ്‍കുട്ടിയെ കയ്യേറ്റം ചെയ്തു; രണ്ട് പേര്‍ അറസ്റ്റില്‍ 

പാപ്പിനിശ്ശേരി സ്വദേശി മുഹമ്മദലി, ചിറക്കല്‍ സ്വദേശി നവാസ് എന്നിവരാണ് പിടിയിലായത്

പയ്യാമ്പലത്ത് പെണ്‍കുട്ടിയെ കയ്യേറ്റം ചെയ്തു; രണ്ട് പേര്‍ അറസ്റ്റില്‍ 

കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ പെണ്‍കുട്ടിയെ കയ്യേറ്റം ചെയ്ത യുവാക്കള്‍ അറസ്റ്റില്‍. പാപ്പിനിശ്ശേരി സ്വദേശി മുഹമ്മദലി, ചിറക്കല്‍ സ്വദേശി നവാസ് എന്നിവരാണ് പിടിയിലായത്. ആക്രമണത്തില്‍ പള്ളിക്കുന്ന് സ്വദേശിയായ പെണ്‍കുട്ടിയുടെ ഇടത് കൈ ഒടിഞ്ഞിരുന്നു.

ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്കാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം പയ്യാമ്പലം ബീച്ചിലെത്തിയതായിരുന്നു പള്ളിക്കുന്ന് സ്വദേശിനിയായ ഇരുപത്തിയൊന്നുകാരി. ബീച്ചില്‍ തൊട്ടടുത്ത് സംസാരിച്ചുകൊണ്ടിരുന്ന രണ്ട് വിദ്യാര്‍ത്ഥിനികളെ ബൈക്കിലെത്തിയ രണ്ട് പേര്‍ ശല്യം ചെയ്തു. ഇത് ചോദ്യം ചെയ്ത പെണ്‍കുട്ടിയെ പ്രതികള്‍ തള്ളിയിടുകയായിരുന്നു. കരിങ്കല്ലുകള്‍ക്ക് മേലെ വീണ പെണ്‍കുട്ടിയുടെ ഇടത് കൈ ഒടിയുകയും ചെയ്തു.

തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികള്‍ ശനിയാഴ്ച രാത്രി പല സ്ഥലങ്ങളിലായി മാറി മാറി താമസിച്ചു. ബീച്ച് ഡ്രാഗണ്‍ എന്ന പേരില്‍ പോലീസ് നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് പാപ്പിനിശ്ശേരി സ്വദേശി മുഹമ്മദലി, ചിറക്കല്‍ സ്വദേശി നവാസ് എന്നിവര്‍ പിടിയിലായത്.