LiveTV

Live

Kerala

ശ്രീലങ്ക സ്‌ഫോടനം: കാസര്‍കോടും പാലക്കാടും എന്‍.ഐ.എ റെയ്ഡ്

കാസര്‍കോട് വിദ്യാനഗര്‍ സ്വദേശികളായ രണ്ടു പേരുടെ വീടുകളിലും റെയ്ഡ് നടന്നു.

ശ്രീലങ്ക സ്‌ഫോടനം: കാസര്‍കോടും പാലക്കാടും എന്‍.ഐ.എ റെയ്ഡ്

ശ്രീലങ്കയിലെ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോടും പാലക്കാടും എന്‍.ഐ.എ റെയ്ഡ്. പാലക്കാട് കൊല്ലങ്കോട് സ്വദേശിയെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് നാഷണല്‍ തൗഹീദ് ജമാഅത്തുമായി ബന്ധമുണ്ടെന്നാണ് എന്‍.ഐ.എ പറയുന്നത്.

കാസര്‍കോട് വിദ്യാനഗര്‍ സ്വദേശികളായ രണ്ടു പേരുടെ വീടുകളിലും റെയ്ഡ് നടന്നു. ഇവിടെ നിന്ന് മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തിട്ടുണ്ട്.