LiveTV

Live

Kerala

നാഗമ്പടം പാലം തകര്‍ക്കാന്‍ മറ്റു വഴികള്‍ തേടി റെയില്‍വേ

15 ദിവസത്തിനുള്ളിൽ പാലം എങ്ങനെ പൊളിച്ചുമാറ്റണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും

നാഗമ്പടം പാലം തകര്‍ക്കാന്‍ മറ്റു വഴികള്‍ തേടി റെയില്‍വേ

നാഗമ്പടം പാലം തകർക്കാനുള്ള ആദ്യ നീക്കം പരാജയപ്പെട്ടതോടെ മറ്റു വഴികൾ തേടുകയാണ് റെയിൽവേ അധികൃതർ. സമയബന്ധിതമായി പാതയിരട്ടിപ്പിക്കൽ പൂർത്തിയാക്കേണ്ടതിനാൽ എത്രയും വേഗം പൊളിച്ചുമാറ്റാൻ ആണ് റെയിൽവേ ഉദ്ദേശിക്കുന്നത്.

സ്ഫോടനത്തിന് ശേഷം പാലത്തിനടിയിലൂടെ ഗതാഗതം പുനഃസ്ഥാപിച്ചുവെങ്കിലും സുരക്ഷയുടെ കാര്യത്തിൽ ആശങ്കയുണ്ട്. ഈ സാഹചര്യത്തിൽ റെയിൽവേ അധികൃതർ ഇന്ന് വിശദമായ പരിശോധന നടത്തും.

നിയന്ത്രിത സ്ഫോടനത്തിലൂടെ നാഗമ്പടം പാലം പൊളിച്ചു എത്രയും വേഗം ഗതാഗതം പുനസ്ഥാപിക്കാനുo പാത ഇരട്ടിപ്പിക്കൽ ജോലി വേഗത്തിലാക്കാനുമായിരുന്നു റെയിൽവേയുടെ ശ്രമം. പാലം ക്രെയിൻ ഉപയോഗിച്ച് ഉയർത്തി മാറ്റുന്നത് അടക്കമുള്ള കാര്യങ്ങളെ കുറിച്ച് ആലോചന നടക്കുന്നുണ്ട്.

15 ദിവസത്തിനുള്ളിൽ പാലം എങ്ങനെ പൊളിച്ചുമാറ്റണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. 2 സ്ഫോടനം നടത്തിയിട്ടും പാലം തകർക്കാൻ സാധിക്കാതിരുന്നതിനെ കുറിച്ച് വിശദമായ അന്വേഷണം റെയിൽവേ നടത്തും. സ്ഫോടനത്തെ തുടർന്ന് പാലത്തിന് ബലക്ഷയം ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ പാലത്തിനടിയിൽ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.

പാലത്തിന്റെ നിലവിലെ സ്ഥിതിയെക്കുറിച്ചും സ്ഫോടനത്തെ കുറിച്ചും വിശദമായ പരിശോധനയും നടത്തുന്നുണ്ട്. സ്ഫോടനം നടത്തിയ മിഗ് ലിങ്ക് കമ്പനിയും വിശദമായ അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഫ്യൂസിൽ ഉണ്ടായ തകരാറുകൾ ആണെന്നാണ് പ്രാഥമിക കണ്ടെത്തൽ.