LiveTV

Live

Kerala

സ്വകാര്യ ബസുകളുടെ അനധികൃത സര്‍വീസ്; കെ.എസ്.ആർ.ടി.സിക്ക് കോടികളുടെ നഷ്ടം 

സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനാസ്ഥ. അഡ്വ ഡി.ബി ബിനു, വിവരാവകാശപ്രവര്‍ത്തകന്‍ നാല് വർഷമായി കെ.എസ്.ആർ.ടി.സി ഓഡിറ്റ് നടത്തിയിട്ട് എന്ന് വ്യക്തമാക്കി

സ്വകാര്യ ബസുകളുടെ അനധികൃത സര്‍വീസ്; കെ.എസ്.ആർ.ടി.സിക്ക് കോടികളുടെ നഷ്ടം 

സ്വകാര്യ ബസ്സുകള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് അനധികൃ‍തമായി സര്‍വീസ് നടത്തുന്നതിനെതിരെ സര്‍ക്കാരിനോട് കെ.എസ്.ആർ.ടി.സി പരാതിപ്പെട്ടിട്ട് നാളുകളായി. എന്നാല്‍ കല്ലട ബസ്സിലെ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ മാത്രമാണ് സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.

കെ.എസ്.ആർ.ടി.സിയുടെ നഷ്ടം നികത്താന്‍ ശ്രമിക്കുന്നുവെന്ന് പറയുന്പോഴും കോര്‍പറേഷന് ഈയിനത്തില്‍ തന്നെ നഷ്ടമാകുന്നത് കോടികളാണ്. പരാതിപ്പെട്ടിട്ടും നടപടിയെടുക്കാന്‍ വൈകി. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനാസ്ഥ. അഡ്വ ഡി.ബി ബിനു, വിവരാവകാശപ്രവര്‍ത്തകന്‍ നാല് വർഷമായി കെ.എസ്.ആർ.ടി.സി ഓഡിറ്റ് നടത്തിയിട്ട് എന്ന് വ്യക്തമാക്കി. വിവരാവകാശപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്.

ഒരു ബസിന് ടിക്കറ്റുനൽകി യാത്രക്കാരെ കൊണ്ടുപോകണമെങ്കിൽ നിലവിലെ നിയമം അനുസരിച്ച് സ്റ്റേജ് കാര്യേജ് പെർമിറ്റ് വേണം. എന്നാല്‍ കല്ലട ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് ഉള്ളത് വെറും കോൺട്രാക്ട് കാര്യേജ് പെർമിറ്റ് മാത്രമാണ്. അതായത് സ്റ്റോപ്പുകളിൽ നിന്ന്‌ യാത്രക്കാരെ കയറ്റാനോ ടിക്കറ്റ് നൽകാനോ ഇവര്‍ക്ക് അനുവാദമില്ല. കരാർ അടിസ്ഥാനത്തിൽ ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്ക്‌ യാത്രക്കാരെ കൊണ്ടുപോകാന്‍ മാത്രമാണ് അനുവാദം.

കെ.എസ്.ആർ.ടി.സിയുടെ നഷ്ടം നികത്താന്‍ ശ്രമിക്കുന്നുവെന്ന് പറയുന്പോഴും കോര്‍പറേഷന് ഈയിനത്തില്‍ തന്നെ നഷ്ടമാകുന്നത് കോടികളാണ്. പരാതിപ്പെട്ടിട്ടും നടപടിയെടുക്കാന്‍ വൈകി. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനാസ്ഥ. അഡ്വ ഡി.ബി ബിനു, വിവരാവകാശ പ്രവര്‍ത്തകന്‍ നാല് വർഷമായി കെ.എസ്.ആർ.ടി.സി ഓഡിറ്റ് നടത്തിയിട്ട് എന്ന് വ്യക്തമാക്കി. വിവരാവകാശപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്.