LiveTV

Live

Kerala

മഞ്ഞപ്പിത്തം ബാധിച്ച് കാസർകോട്

കുടിവെള്ളത്തിന് കടുത്ത ക്ഷാമം നേരിടുന്ന പ്രദേശം കൂടിയാണിത്. സംഭവത്തിൽ ആരോഗ്യ വകുപ്പിന്റെ അനാസ്ഥയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.

മഞ്ഞപ്പിത്തം ബാധിച്ച് കാസർകോട്

കാസർകോട് നഗരസഭയിലെ ബാങ്കോട് പ്രദേശത്ത് കഴിഞ്ഞ ഒരാഴ്ച്ചക്കിടെ മഞ്ഞപ്പിത്തം ബാധിച്ചത് 28 പേർക്ക്. കുട്ടികളാണ് മഞ്ഞപ്പിത്തം ബാധിച്ചവരിൽ ഏറെയും. സ്ഥലത്തെ കിണറുകളിലെ വെള്ളം ജല അതോറിറ്റിയുടെ ലാബിൽ പരിശോധനയ്ക്ക് അയച്ചു.

തുടര്‍ച്ചയായി പ്രദേശത്തെ കുട്ടികളടക്കമുള്ളവര്‍ മഞ്ഞപ്പിത്ത ചികിത്സ തേടിയെത്തിയതോടെ ആരോഗ്യ പ്രവർത്തകർ നാട്ടുകാരുടെ സഹായത്തോടെ വീടുകൾതോറും നടത്തിയ സർവെയിലാണ് വ്യാപകമായി മഞ്ഞപ്പിത്തം ബാധിച്ചതായി കണ്ടെത്തിയത്. പലരും ആയുർവേദ ചികിത്സയിലാണ്. കുടിവെള്ളത്തിന് കടുത്ത ക്ഷാമം നേരിടുന്ന പ്രദേശം കൂടിയാണിത്. സംഭവത്തിൽ ആരോഗ്യ വകുപ്പിന്റെ അനാസ്ഥയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.

രോഗത്തിന്‍റെ പ്രഭവ കേന്ദ്രം കണ്ടെത്താനായിട്ടില്ല. ആരോഗ്യ വകുപ്പ് നഗരസഭ സന്നദ്ധ സംഘടന പ്രവർത്തകരും നാട്ടുകാരും ചേർന്ന് പ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങളും ബോധവത്കരണവും ആരംഭിച്ചു. മാലിന്യം കെട്ടിക്കിടക്കുന്ന ഓവുചാൽ ഉൾപ്പെടെയുള്ളവ വൃത്തിയാക്കാനുള്ള നടപടികൾക്കും തുടക്കമായി. പ്രദേശത്തെ കിണറുകളിലെ വെള്ളം ജല അതോറിറ്റി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.