LiveTV

Live

Kerala

കേരള ഹൈക്കോടതി രജിസ്ട്രാറെ ജഡ്ജിയായി ശുപാര്‍ശ ചെയ്തത് ചട്ടവിരുദ്ധമെന്ന് പരാതി

‘ജുഡീഷ്യല്‍ നിയമനങ്ങളില്‍ പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല’

കേരള ഹൈക്കോടതി രജിസ്ട്രാറെ ജഡ്ജിയായി ശുപാര്‍ശ ചെയ്തത് ചട്ടവിരുദ്ധമെന്ന് പരാതി

കേരള ഹൈക്കോടതി രജിസ്ട്രാറെ ഹൈക്കോടതി ജഡ്ജിയായി ശുപാര്‍ശ ചെയ്തത് ചട്ടവിരുദ്ധമെന്ന് പരാതി. ഇതോടെ ന്യൂനപക്ഷ സമുദായാംഗമായ ജില്ലാ ജഡ്ജിയ്ക്ക് അവസരം നിഷേധിക്കുമെന്ന് ചൂണ്ടികാട്ടി മൈനോറിറ്റി ഇന്ത്യന്‍ പ്ലാനിംഗ് ആന്‍റ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റ് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി.

ജില്ലാ ജഡ്ജിമാരില്‍ നിന്നാണ് ഹൈക്കോടതി ജഡ്ജിമാരുടെ മൂന്നിലൊന്ന് നിയമനം നടക്കുന്നത്. 2018 ഒക്ടോബര്‍ 31ന് ജസ്റ്റിസ് ജ്യോതീന്ദ്ര കുമാര്‍ വിരമിച്ച ഒഴിവിലേക്ക് നിയമനം ലഭിക്കേണ്ടത് ജില്ലാ ജഡ്ജിയായ എം.ആര്‍ അനിതയ്ക്കായിരുന്നു.

എന്നാല്‍, സുപ്രിം കോടതിയുടെ മാന്യുവല്‍ ഓഫ് പ്രോസീജര്‍ മറികടന്ന് രജിസ്ട്രാര്‍ കെ ഹരിപാലിനെ ഹൈക്കോടതി ജഡ്ജിയായി ശുപാര്‍ശ ചെയ്തു. ഇതോടെ ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിയായി ഉയര്‍ത്തുന്ന ചട്ടം അട്ടിമറിക്കപ്പെട്ടുവെന്നാണ് പരാതി.

ഇത്തരത്തില്‍ നിയമനം നടത്തിയാല്‍ മുസ്‍ലിം സമുദായത്തില്‍ നിന്നും ഹൈക്കോടതി ജഡ്ജിയാകേണ്ട ജില്ലാ ജഡ്ജി മുഹമ്മദ് വസീമിന്‍റെ അവസരം നിഷേധിക്കുമെന്നാണ് പരാതി. ജുഡീഷ്യല്‍ നിയമനങ്ങളില്‍ പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും മൈനോറിറ്റി ഇന്‍ഡ്യന്‍ പാനിംഗ് ആന്‍റ് വിജിലന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. വി.കെ ബീരാന്‍ ആരോപിക്കുന്നു.