LiveTV

Live

Kerala

ആലപ്പുഴയിലെ ഒന്നര വയസുകാരിയെ കൊലപ്പെടുത്തിയത് കുട്ടിയുടെ മാതാവെന്ന് പൊലീസ്‌ 

സംഭവവുമായി ബന്ധപ്പെട്ട് മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പട്ടണക്കാട് കൊല്ലംവെളളി കോളനിയിലെ പെൺകുഞ്ഞിനെ ഇന്നലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആലപ്പുഴയിലെ ഒന്നര വയസുകാരിയെ കൊലപ്പെടുത്തിയത് കുട്ടിയുടെ മാതാവെന്ന് പൊലീസ്‌ 

ആലപ്പുഴ പട്ടണക്കാട്ട് 15 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മ തന്നെയെന്ന് പൊലീസ്. രണ്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ കുട്ടിയുടെ അമ്മ കുറ്റം സമ്മതിച്ചു. ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അമ്മയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

പട്ടണക്കാട് കൊല്ലംവെള്ളി കോളനിയില്‍ ഷെറോണിന്റെ മകള്‍ 15 മാസം പ്രായമുള്ള ആതിഷ ആണ് കൊല്ലപ്പെട്ടത്. മൃതദേഹം മറവ് ചെയ്തതിനു പിന്നാലെ അമ്മ ആതിര മുത്തച്ഛന്‍ ബൈജു എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. മൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് അവസാനം അമ്മ ആതിരയാണ് കൊലപാതകിയെന്ന് പൊലീസ് പറഞ്ഞു.

എന്നാല്‍ കൊലപാതകം എങ്ങനെ നടത്തി എന്നും അതിന്റെ കാരണം എന്താണെന്നും വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായില്ല. ഉറക്കിടത്തിയ കുഞ്ഞിനെ പിന്നീടു ചലനമറ്റ നിലയില്‍ കണ്ടെത്തിയെന്ന് ഇന്നലെ പറഞ്ഞ ആതിര, ഇന്ന് കുറ്റം ഏറ്റുപറഞ്ഞു. നിരന്തരം കലഹം ഉണ്ടാകുന്ന വീടായിരുന്നു ഇവരുടേത്. രണ്ട് മാസം മുന്‍പ് ഷാരോനും ആതിരയും ചേര്‍ന്ന് അമ്മ പ്രിയയെ ആക്രമിച്ചു പരിക്കേല്‍പിച്ചിരുന്നു. ഈ കേസില്‍ അമ്മയും അച്ഛനും റിമാന്‍ഡില്‍ ആയതോടെ 13 മാസം പ്രായമായ കുഞ്ഞു ആറ് നാള്‍ ജയിലില്‍ കഴിഞ്ഞു. രണ്ട് മാസം പ്രായം ഉള്ളപ്പോള്‍ മുതല്‍ ആതിര കുഞ്ഞിനെ ഉപദ്രവിക്കുമായിരുന്നതായി മുത്തശ്ശി പ്രിയ പറഞ്ഞു.