LiveTV

Live

Kerala

നാഗമ്പടം പാലം പൊളിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു

പാലം പൊളിക്കുന്നത് സംബന്ധിച്ച് റെയില്‍വേയോടും ജില്ലാ കലക്ടറോടും റിപ്പോര്‍ട്ട് തേടും

നാഗമ്പടം പാലം പൊളിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു

നാഗമ്പടം മേല്‍പ്പാലം സ്ഫോടനത്തിലൂടെ പൊളിക്കാനുള്ള ശ്രമം റെയില്‍വേ ഉപേക്ഷിച്ചു. പാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ മേല്‍പ്പാലം നിര്‍മ്മിക്കുന്നതിനെ തുടര്‍ന്നാണ് പഴയ നാഗമ്പടം പാലം പൊളിക്കുന്നത്. പാലത്തിന് വീതി കുറവായതിനാല്‍ വേഗത കുറച്ചാണ് ഇവിടെ ട്രെയിനുകള്‍ കടത്തി വിടുന്നത്.

കേരളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് സ്ഫോടനത്തിലൂടെ ഇത്തരം ഒരു പാലം പൊളിച്ചു നീക്കുന്നത്. ചെന്നൈ കേന്ദ്രീക്കരിച്ച് പ്രവര്‍ത്തിക്കുന്ന ‘മാഗലിങ്ങ്’ എന്ന കമ്പനിയാണ് പാലം പൊളിക്കുന്നത്. 1953 ലാണ് പാലത്തിന്‍റെ പണി പൂര്‍ത്തിയാക്കുന്നത്.

മലിനീകരണം ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാവില്ല എന്ന ഉറപ്പോടെയാണ് പാലം പൊളിച്ചു നീക്കുന്നത്. എന്നാല്‍ ഉച്ചയോടെ തുടര്‍ സ്ഫോടനങ്ങള്‍ നടത്തി നിയന്ത്രിത അളവില്‍ സ്ഫോടക വസ്തുക്കള്‍ പൊട്ടിച്ച് പാലം പൊളിക്കാനുള്ള ശ്രമമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തരം തുടര്‍ സ്ഫോടനങ്ങള്‍ നടത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ശ്രമം ഉപേക്ഷിക്കേണ്ടി വന്നത്.

പാലം പൊളിക്കുന്നതു സംബന്ധിച്ച ശ്രമം പൂര്‍ണമായി ഉപേക്ഷിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. പാലം പൊളിക്കുന്നതിന്‍റെ ഭാഗമായി രാവിലെ മുതല്‍ റെയില്‍വേ ഗതാഗതം നിര്‍ത്തി വെച്ചിരുന്നു. പാലം എങ്ങനെ പൊളിക്കും എന്ന് വിദഗ്ധ അഭിപ്രായം തേടിയ ശേഷം തീരുമാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.