LiveTV

Live

Kerala

ആണ്‍ പെണ്‍ കോളങ്ങളിലൊതുങ്ങാത്ത ജീവിതങ്ങള്‍..........

ശസ്ത്രക്രിയ നടത്തി സ്ത്രീയായി മാറിയതിനു ശേഷവും റെക്കോര്‍ഡുകളില്‍ ‘സ്ത്രീ’ എന്ന് പതിച്ച് കിട്ടിയിട്ടും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് കഴിയേണ്ടി വരുന്ന ഒട്ടനവധി ട്രാന്‍സ് ജെന്‍ഡറുകള്‍ ഉണ്ട്.

ആണ്‍ പെണ്‍ കോളങ്ങളിലൊതുങ്ങാത്ത ജീവിതങ്ങള്‍..........

ട്രാന്‍സ്ജെന്‍ഡര്‍ പോളിസി ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. തുല്യ നീതി, വ്യക്തി സ്വാതന്ത്ര്യം, മുഖ്യധാരയിലെ പങ്കാളിത്തം, തടസ്സങ്ങളില്ലാത്ത വിദ്യാഭ്യാസം എന്നിങ്ങനെ അക്കമിട്ടു നിരത്തിയ ട്രാന്‍സ്ജെന്‍ഡര്‍ നയത്തിലൂടെ ശ്രദ്ധനേടിയതാണ് കേരളം. എത്രയൊക്കെ നയങ്ങള്‍ അക്കമിട്ടു നിരത്തിയിട്ടും ട്രാന്‍സ്ജെന്‍ഡര്‍മാരോടുളള സമൂഹത്തിന്‍റെ മനോഭാവത്തില്‍ യാതൊരു വിധ മാറ്റവുമില്ല. ട്രാന്‍സ്ജെന്‍ഡര്‍ നീതിക്കും നയങ്ങള്‍ക്കും വേണ്ടി വാതോരാതെ സംസാരിക്കുക മാത്രമാണ് ചെയ്യുന്നത്. എന്നാല്‍ അവരോടുളള മനോഭാവത്തിലോ പ്രവൃത്തിയിലോ അവയൊന്നും തന്നെ കാട്ടുന്നില്ല. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തോട് അറപ്പോടും വെറുപ്പോടും പെരുമാറുന്ന മാനസികാവസ്ഥയാണ് കേരളത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നത്. മുഖ്യധാരയില്‍ നിന്ന് അകന്ന് നിന്നിട്ടും പിന്തുടര്‍ന്ന് വേട്ടയാടുകയാണ് ഈ ജീവിതങ്ങളെ.

ആണ്‍ പെണ്‍ കോളങ്ങളിലൊതുങ്ങാത്ത ജീവിതങ്ങള്‍..........

സ്വന്തം സ്വത്വത്തിന് ഇടം ലഭിക്കാതെ വരുമ്പോള്‍ അന്യസംസ്ഥാനങ്ങളിലേക്ക് ജീവിക്കാനുളള കൊതിമൂലം ഓടിപ്പോവുകയാണ് അവര്‍. കുടുംബത്തോടൊപ്പം ജീവിക്കാനുളള അവകാശം നിഷേധിക്കപ്പെടുകയും അപമാനവും അവഹേളനവും മൂലം വീടും നാടും ഉപേക്ഷിക്കേണ്ടി വന്നവര്‍. മനുഷ്യ ജന്മമായിട്ടു പോലും സമുഹത്തില്‍ തങ്ങളുടെ സ്വത്വത്തില്‍ നിലനില്‍ക്കാനോ ജീവിക്കാനോ കഴിയാത്തവര്‍. ട്രാന്‍സ്ജെന്‍ഡര്‍മാരും മനുഷ്യരാണ് അവരും നമ്മളെപ്പോലെയാണ് എന്നെല്ലാവരും വാതോരാതെ സംസാരിക്കിന്നുണ്ട് എന്നാല്‍ കാര്യത്തോടടുക്കുമ്പോള്‍ അവയെല്ലാം വെറും പ്രഹസനങ്ങളായി മാത്രമായി തീരുകയാണ്. ഒരു വിഭാഗം അവരെ ലൈംഗിക തൊഴിലാളികള്‍ എന്ന് മുദ്ര കുത്തുകയും ചെയ്തു.

ഇത്രത്തോളം അറപ്പോടും വെറുപ്പോടും പെരുമാറാന്‍ അവര്‍ എന്ത് കുറ്റമാണ് ചെയ്തത്? ചിലപ്പോള്‍ ഇത്തരം അവഗണന ഉണ്ടായിട്ടും ജീവിക്കാന്‍ ആഗ്രഹിച്ചതായിരിക്കാം. ഒരിക്കലും അവര്‍ക്ക് ഈ ഭൂമിയില്‍ ജീവിക്കാന്‍ കഴിയില്ലെന്ന് പറയാന്‍ ആര്‍ക്കുെ അവകാശമില്ല. കാരണം ഭരണഘടന വിഭാവനം ചെയ്യുന്ന എല്ലാ അവകാശങ്ങളും അവര്‍ക്കുമുണ്ട്. അത് നിഷേധിക്കാന്‍ ആര്‍ക്കും അധികാരമില്ല. അവരും ഈ ഭൂമിയുടെ അവകാശികളാണ്.

ആണ്‍ പെണ്‍ കോളങ്ങളിലൊതുങ്ങാത്ത ജീവിതങ്ങള്‍..........

2015 ലാണ് കേരളത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ പോളിസി നടപ്പിലാക്കിയത്. ഭാരതത്തിലാദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ പോളിസി നടപ്പിലാക്കിയ സംസ്ഥാനം എന്നൊരു പ്രത്യേകത കൂടിയുണ്ട് കേരളത്തിന്. 22.09.2015 തീയതിയില്‍ ജി.3 (എം. എസ് ) 61/2015 നമ്പര്‍ ഉത്തരവ് പ്രകാരമാണ് ട്രാന്‍സ്ജെന്‍ഡര്‍ നയം കേരളത്തില്‍ നടപ്പിലാക്കിയത്. ട്രാന്‍സ് ജെന്‍ഡര്‍ എന്ന പദമാണ് കേരള സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം എം.പി ശശി തരൂരാണ് ലോക്സഭയില്‍ ട്രാന്‍സ്ജെന്‍ഡര്‍ ബില്‍ അവതരിപ്പിക്കുന്നത്. മൂന്നാമത്തെ ലിംഗ വിഭാഗത്തെക്കുറിച്ച് തുല്യതയും സ്വാതന്ത്യവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളം പോളിസി നടപ്പിലാക്കിയത്. അതുപോലെ തന്നെ 2016ല്‍ കേരള സര്‍ക്കാര്‍ ലിംഗമാറ്റ ശസ്ത്രക്രിയ കേരളത്തില്‍ നടപ്പിലാക്കി തുടങ്ങി. ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്കുളള പ്രൈഡ് പരേഡ് നടത്തുന്ന ഏതാനും സംസ്ഥാനങ്ങളിലൊന്നാണ് കേരളം.

ആണ്‍ പെണ്‍ കോളങ്ങളിലൊതുങ്ങാത്ത ജീവിതങ്ങള്‍..........

എന്താണ് ട്രാന്‍സ്ജെന്‍ഡറുകള്‍

ജനിച്ചപ്പോഴുളള വ്യക്തിത്വവുമായി വളരുക, വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ ആ വ്യക്തിത്വവുമായി യോജിക്കാതെ വരുക എന്നാണ് പൊതുവെ ട്രാന്‍ജെന്‍ഡേഴ്സിന് കൊടുക്കുന്ന നിര്‍വചനം. എന്നാല്‍ ട്രാന്‍ജെന്‍ഡേഴ്സായ ഒരു വ്യക്തി കടന്നു പോകുന്ന ശാരീരീകവും മാനസികവും വൈകാരികവും ആയ മാറ്റങ്ങളെയും സംഘര്‍ഷങ്ങളെയും ഈ നിര്‍വചനം ഉള്‍കൊള്ളുന്നില്ല. ഇരുപതാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ ഡോക്ടര്‍മാര്‍ പറയുന്നത് ഒരു ട്രാന്‍സ് വ്യക്തിയുടെ ജെന്‍ഡര്‍ സ്വത്വം വളരെ ആഴത്തില്‍ ഉള്ളില്‍ കിടക്കുന്നു എന്നാണ്. അത് എത്രത്തോളം ചികിത്സ ചെയ്ത് മാറ്റാന്‍ ശ്രമിച്ചാലും കഴിയില്ല.

ഭൂരിപക്ഷത്തില്‍ നിന്നും വ്യത്യസ്തമായ ലൈംഗീക ചായിവോ ലിംഗതന്മയോ ഉള്ള ന്യൂനപക്ഷത്തെ എല്‍.ജി.ബി.ടി എന്നാണ് വിളിക്കുന്നത്. ട്രാന്‍സ് ജെന്‍ഡര്‍ എന്നത് എല്‍.ജി.ബി.ടി യിലെ ’ടി’ എന്ന ഉപ വിഭാഗമാണ്.

ആണ്‍ പെണ്‍ കോളങ്ങളിലൊതുങ്ങാത്ത ജീവിതങ്ങള്‍..........

ട്രാന്‍സ് ജെന്‍ഡറുകളെ ട്രാന്‍സ് സ്ത്രീയെന്നും ട്രാന്‍സ് പുരുഷന്‍ എന്നും രണ്ടായി തിരിക്കാം. സ്ത്രീ-പുരുഷന്മാരെ പോലെ മറ്റൊരു ലിംഗവിഭാഗം തന്നെയാണ് ട്രാന്‍സ് ജെന്‍ഡറുകള്‍‍ എന്ന് ഈ രംഗത്തെ ശാസ്ത്രീയ പഠനങ്ങള്‍ തെളിയിക്കുന്നു. സമൂഹത്തില്‍ ഏറെ അടിച്ചമര്‍ത്തപ്പെട്ടവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും ആയ ഒരു ലിംഗ വിഭാഗം ആണ് ട്രാന്‍സ് ജെന്‍ഡേഴ്സ്. ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തവരെ ട്രാന്‍സ് സെക്ഷ്വല്‍ എന്നറിയപ്പെടുന്നു.

എന്തുകൊണ്ട് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗമാകുന്നു....

കേരളത്തില്‍ പോളീസി നയം നടപ്പിലാക്കിയിട്ട് ഇപ്പോഴും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗമായിട്ടാണ് അവരെ മുദ്ര കുത്തിയിരിക്കുന്നത്. ട്രാന്‍സ് ജെന്‍ഡര്‍ എന്ന ലേബലില്‍ അവരുടെ സമത്വവും സ്വാതന്ത്രവും ഒതുങ്ങി പോകുകയാണ്. രാജ്യത്തെ ഒരു സംസ്ഥാനത്ത് പോലും ട്രാന്‍സ് ജെന്‍ഡറിന്‍റെ അവകാശങ്ങളെ കുറിച്ച് സംസാരിക്കാന്‍ ഒരു മന്ത്രിയോ എം.എല്‍.എ യോ ഇല്ല. സമൂഹത്തില്‍ അവര്‍ക്ക് വേണ്ടിയിട്ട് ഒരു ആക്ടിവിസ്റ്റിന്‍റെയോ സാമൂഹിക പ്രവര്‍ത്തകരുടെയോ ശബ്ദങ്ങള്‍ ഉയര്‍ന്ന കേള്‍ക്കാറില്ല. ചേര്‍ത്ത് പിടിച്ച് നാം ഒന്നാണെന്ന് പറയുമ്പോഴും അവരെ വേറൊരു കണ്ണിലാണ് സമൂഹം നോക്കികാണുന്നത്.

ട്രാന്‍സ് ജെന്‍ഡറുകള്‍ ഒറ്റപ്പെടലും അവഗണനകളും പലസ്ഥലങ്ങളിലായി നേരിടുകയാണ്. പൊതു ശൌചാല്യങ്ങള്‍,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തൊഴില്‍ സ്ഥലങ്ങള്‍, പൊതു വേദികള്‍ അങ്ങനെ ഒട്ടനവധി. സ്വകാര്യ മേഖലകളിലും സര്‍ക്കാര്‍ മേഖലകളിലും ഒന്നും തന്നെ ഇവരുടെ പ്രാതിനിത്യം കാണാന്‍ കഴിയില്ല കാരണം എന്തെന്നാല്‍ വിദ്യാഭ്യാസ ലഭ്യത കുറവാണ്. കേരളത്തില്‍ ആകെയുള്ള ‍ട്രാന്‍സ് ജെന്‍ഡേഴ്സുകളില്‍ പകുതിയോളം പേര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ല, 55% ആള്‍ക്കാര്‍ മാത്രമേ പത്താംക്ലാസ് പൂര്‍ത്തികരിച്ചിട്ടുള്ളൂ. ഭിന്നലിംഗക്കാരായ വിദ്യാര്‍ത്ഥികളുടെ സ്കൂളുകളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കല്‍ കൂടിക്കൂടി വരികയാണ്. സഹപാ‍‍ഠികളുടേയും അധ്യാപകരുടേയും മാനസിക പീഡനങ്ങള്‍ മൂലമാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. ഈ രീതിയിലുള്ള മാറ്റിനിര്‍ത്തലുകളാണ് ഇവര്‍ക്കനുഭപ്പെടുന്ന വിദ്യാഭ്യാസ ലഭ്യതക്കുറവിന്‍റെ മുഖ്യ കാരണം

ആണ്‍ പെണ്‍ കോളങ്ങളിലൊതുങ്ങാത്ത ജീവിതങ്ങള്‍..........

പൊതു ശൌചാല്യങ്ങള്‍ ഉപയോഗിക്കുന്നതിലാണ് ഏറ്റവും കൂടുതല്‍ അവഗണനകള്‍ ഉണ്ടാകുന്നത്. പ്രാഥമികകൃത്യം നിര്‍വഹിക്കുന്നതിന് പോലും ചൂഷ്ണത്തിന് ഇരയാകുകയാണ്. പൊതു സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ടാല്‍ അവജ്ഞയും മനുഷ്യത്വരഹിതമായ പെരുമാറ്റങ്ങളുമാണ് ഇവര്‍ക്ക് നേരിടേണ്ടി വരുന്നത്. കള്ളക്കേസില്‍ കുടുക്കിയും ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് ഇരയാക്കിയും സുരക്ഷാ പാലകര്‍ തന്നെ ഇവരുടെ സുരക്ഷയ്ക്ക് ഭീഷണിയായി തീരുന്ന അവസ്ഥയാണുള്ളത്

ട്രാന്‍സ് ജെന്‍ഡര്‍ ആയ ഗൗരിയുടെ അരുംകൊല കേരളത്തിന്‍റെ ട്രാന്‍സ്ജെന്‍ഡര്‍ സൌഹ‍ൃദത്തെ ഓര്‍മപ്പെടുത്തുന്നതാണ്. മൃതദേഹത്തോടു പോലും മനുഷ്യത്വരഹിത നടപടിയെടുത്ത സംസ്ഥാനമായി ഈ സംഭവത്തില്‍ കേരളം മാറി. വെളിച്ചമില്ല എന്ന കാരണം പറഞ്ഞ് ഇന്‍ക്വസ്റ്റ് നടപടികള്‍ അടുത്ത ദിവസത്തേക്ക് മാറ്റി വെച്ച പോലീസ് ആ മൃതദേഹത്തോട് ചെയ്ത ക്രൂരത മനസാക്ഷിക്ക് പോലും ചേരാത്തതാണ്. തൃശൂര്‍ കെ.എസ്.ആര്‍.ടിസി സ്റ്റാന്റില്‍ വെച്ച് ട്രാന്‍സ് ജെന്‍ഡറുകളെ പോലീസ് മര്‍ദ്ദിച്ച സംഭവം ഏറെ പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു. എറണാകുളത്ത് ആറ് ട്രാന്‍സ് യുവതികളെ പോലീസ് കള്ളക്കേസില്‍ കുടുക്കിയതും നിയമ വിരുദ്ധമായിരുന്നു.

ആണ്‍ പെണ്‍ കോളങ്ങളിലൊതുങ്ങാത്ത ജീവിതങ്ങള്‍..........

ഇവര്‍ക്കെതിരെയുളള 'സദാചാര' മുറവിളികള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും കാണാം. മാന്യമായ ജോലി ചെയ്യാനനുവദിക്കാതെ, ലൈംഗിക തൊഴില്‍ ചെയ്ത് ജീവിക്കുന്നവരാണെന്ന ലേബലാണ് സമൂഹം ഇപ്പോഴുമിവര്‍ക്ക് ചാര്‍ത്തിക്കൊടുക്കുന്നത്. ശസ്ത്രക്രിയകളിലൂടെ സ്ത്രീയോ പുരുഷനോ ആയി മാറുകയും ആ സ്വത്വം റെക്കോര്‍ഡുകളില്‍ പതിച്ചുകിട്ടിയിട്ടും സമൂഹത്തിന്‍റെ കഴുകന്‍ കണ്ണുകള്‍ അത് അംഗീകരിക്കുന്നില്ല. പബ്ളിക് ടൊയ്ലറ്റുകള്‍ ഉപയോഗിക്കാന്‍ കഴിയാത്തതും, പൊതു സ്ഥലങ്ങളില്‍ നിന്നുളള അവഗണനകളും, ചികിത്സ നിഷേധിച്ചും പോളിസി നടപ്പിലാക്കിയ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാവുകയാണ്. ട്രാന്‍സ്ജെന്‍ഡറുകളുടെ കാര്യത്തില്‍ ജനാധിപത്യം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല. പുതു തലമുറയുടെ നിലപാടു മാറ്റങ്ങളാണ് ഏറെ പ്രതീക്ഷ നല്‍കുന്നത്. ട്രാന്‍സ് ജെന്‍ഡറുകളുടെ വരും തലമുറയ്‌ക്കെങ്കിലും മാന്യമായി ജോലി ചെയ്ത് ജീവിക്കാന്‍ സാധിക്കുന്ന ഒരു കേരളത്തിന്റെ സൃഷ്ടിക്ക് അടിയന്തിരമായി വേണ്ടത്.