LiveTV

Live

Kerala

കേരളം ഉള്‍പ്പെടെ എട്ടിടങ്ങളില്‍ ഭീകരാക്രമണ ഭീഷണി

കര്‍ണാടക പൊലീസിനാണ് ഇതു സംബന്ധിച്ച ടെലഫോണ്‍ സന്ദേശം ലഭിച്ചത്. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഡി.ജി.പി ജില്ലാ പൊലീസ് മേധാവികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി

കേരളം ഉള്‍പ്പെടെ എട്ടിടങ്ങളില്‍ ഭീകരാക്രമണ ഭീഷണി

കേരളം ഉള്‍പ്പെടെയുള്ള എട്ടിടങ്ങളില്‍ ഭീകരാക്രമണ ഭീഷണി. കര്‍ണാടക പൊലീസിനാണ് ഇതു സംബന്ധിച്ച ടെലഫോണ്‍ സന്ദേശം ലഭിച്ചത്. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഡി.ജി.പി ജില്ലാ പൊലീസ് മേധാവികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഗോവ, പുതുച്ചേരി, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളില്‍ ഭീകരാക്രമണം നടത്തുമെന്നാണ് ഭീഷണി.

ഇന്നലെ വൈകിട്ടാണ് ബെംഗളൂരു സിറ്റി പൊലീസിന് ഇതു സംബന്ധിച്ച ടെലഫോണ്‍ സന്ദേശം ലഭിച്ചത്. ട്രെയിനുകളിൽ സ്ഫോടനം നടത്തുമെന്നും ഇതിനായി 19 തീവ്രവാദികൾ തമിഴ്നാട്ടിലെ രാമനാഥപുരത്ത് എത്തിയതായും സന്ദേശമുണ്ട്. തമിഴും ഹിന്ദിയും കലര്‍ന്ന ഭാഷയില്‍ വിളിച്ചയാള്‍ സ്വാമി സുന്ദര്‍ മൂര്‍ത്തിയെന്ന ലോറി ഡ്രൈവറാണെന്നാണ് പറഞ്ഞത്. കര്‍ണാടക പൊലീസ് മേധാവി നീലമണി എന്‍. രാജുവാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ പൊലീസ് മേധാവികള്‍ക്ക് ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. മുന്നറിയിപ്പ് ലഭിച്ച ഉടനെ ഡി.ജി.പി കേരളത്തിലെ എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും മുന്‍ കരുതല്‍ നടപടികളെടുക്കാന്‍ നിര്‍ദേശം നല്‍കി.