LiveTV

Live

Kerala

കല്ലടക്കെതിരെ ജനുവരിയിൽ പരാതി നല്‍കി; ഗതാഗത മന്ത്രിയും ഡി.ജി.പിയും നടപടിയെടുത്തില്ലെന്ന് ആരോപണം

കാഞ്ഞിരപ്പള്ളി സ്വദേശി ജയ്മോനും കുടുംബത്തിനുമാണ് കഴിഞ്ഞ ജനുവരിയിൽ കല്ല ബസ് ജീവനക്കാരില്‍ നിന്നും മോശമനുഭവം ഉണ്ടായത്.

കല്ലടക്കെതിരെ ജനുവരിയിൽ പരാതി നല്‍കി; ഗതാഗത മന്ത്രിയും ഡി.ജി.പിയും നടപടിയെടുത്തില്ലെന്ന് ആരോപണം

കല്ലട ബസ് ജീവനക്കാർ ഭീഷണിപ്പെടുത്തിയ യാത്രക്കാരൻ നൽകിയ പരാതിയിൽ ഗതാഗത മന്ത്രിയും ഡി.ജി.പിയും അടക്കമുള്ളവർ നടപടിയെടുത്തില്ലെന്ന് ആരോപണം. കാഞ്ഞിരപ്പള്ളി സ്വദേശി ജയ്മോനും കുടുംബത്തിനുമാണ് കഴിഞ്ഞ ജനുവരിയിൽ ബസ്സിൽ നിന്നും മോശമനുഭവം ഉണ്ടായത്. പരാതിയില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി മീഡിയവണിനോട് പറഞ്ഞു.

കഴിഞ്ഞ ജനുവരി 25നാണ് കാഞ്ഞിരപ്പള്ളി സ്വദേശി ജയമോഹനും കുടുംബവും ചെന്നൈയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തത്. kl 45 h 6132 എന്ന് കല്ലട ബസിലായിരുന്നു യാത്ര. എന്നാൽ കയ്യിൽ ഉണ്ടായിരുന്ന ലഗേജിന് ബസ് ജീവനക്കാർ പണം ആവശ്യപ്പെട്ടു. ഇത് നൽകാനാവില്ലെന്ന് പറഞ്ഞതോടെ ജീവനക്കാർ ജയ്മോന് നേരെ തിരിയുകയായിരുന്നു. കല്ലട ഓഫീസിൽ പരാതി പറഞ്ഞതോടെ ഫോണിൽ ഭീഷണിയും എത്തി.

ദുരനുഭവം ഉണ്ടായതിനെ തുടർന്ന് കല്ലട ബസ്സിലെ മടക്കയാത്ര പോലും ഇവർ ഉപേക്ഷിച്ചു. അടുത്ത ദിവസം തന്നെ ഗതാഗത മന്ത്രിക്കും ഡി.ജി.പിക്കും ദേശീയ മനുഷ്യാവകാശ കമ്മീഷനും ജയ്മോൻ പരാതി നൽകി. എന്നാൽ ഇതുവരെ ഒരു നടപടിയും ഈ സംഭവത്തിൽ ഉണ്ടായില്ല. കല്ലട ബസിൽ യാത്രക്കാരെ മർദ്ദിച്ച സംഭവം കൂടി പുറത്ത് വന്നതോടെ നീതി ലഭിക്കുന്നതുവരെ നിയമപോരാട്ടം നടത്താനാണ് ആണ് തീരുമാനം.