LiveTV

Live

Kerala

അന്തർസംസ്ഥാന ബസ് സര്‍വീസ് ലൈസൻസിന് പുതിയ മാർഗ്ഗ നിർദ്ദേശങ്ങള്‍

അപേക്ഷകന് ക്രിമിനൽ പശ്ചാത്തലം പാടില്ലെന്നതാണ് പ്രധാന മാർഗ്ഗ നിർദ്ദേശം. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സില്‍ കുടുങ്ങിയ ബസുകളുടെ എണ്ണം എഴുന്നൂറ് കടന്നു...

അന്തർസംസ്ഥാന ബസ് സര്‍വീസ് ലൈസൻസിന് പുതിയ മാർഗ്ഗ നിർദ്ദേശങ്ങള്‍

അന്തർസംസ്ഥാന ബസ് സര്‍വീസുകളുടെ ലൈസൻസിന് സര്‍ക്കാര്‍ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി. അപേക്ഷകന് ക്രിമിനൽ പശ്ചാത്തലം പാടില്ലെന്നതാണ് പ്രധാന മാർഗ്ഗ നിർദ്ദേശം. നിയമ ലംഘനം കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ച ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സില്‍ കുടുങ്ങിയ ബസുകളുടെ എണ്ണം എഴുന്നൂറ് കടന്നു. അംഗീകൃത സർവ്വീസിനുള്ള എൽ.എ.പി.ടി ലൈസൻസ് ഗതാഗതവകുപ്പ് നിര്‍ബന്ധമാക്കി. ബുക്കിംഗ് ഓഫീസില്‍ യാത്രക്കാർക്കുള്ള എല്ലാ സൗകര്യങ്ങളും വേണമെന്നതാണ് മറ്റൊരു നിര്‍ദ്ദേശം.

ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് അന്തര്‍ സംസ്ഥാന സര്‍വീസ് ലൈസന്‍സ് ഇനിമുതല്‍ നല്‍കില്ല. ബസ് ജീവനക്കാരില്‍ ക്രിമിനലുകള്‍ കയറി കൂടാതിരിക്കാനും നിര്‍ദ്ദേശം വച്ചിട്ടുണ്ട്. കർണാടക സർക്കാരുമായി സഹകരിച്ച് കെ.എസ്.ആർ.ടി.സി അന്തർസംസ്ഥാന സർവീസുകൾ നടത്താനും ആലോചിക്കുന്നു. ഇതിനായി ഗതാഗത സെക്രട്ടറിമാർ ഉടൻ ചർച്ച നടത്തും. സ്വകാര്യമേഖലയിൽ നിന്ന് ബസുകൾ വാടകയ്ക്കെടുത്ത് സർവ്വീസ് നടത്താനാണ് നീക്കം. ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സില്‍ 200 അന്തർസംസ്ഥാന ബസുകൾക്കെതിരെ കൂടി മോട്ടോർ വാഹന വകുപ്പ് കേസെടുത്തു.

644000 രൂപ പിഴ ചുമത്തി. മൂന്ന് ദിവസങ്ങളിലായി 706 ക്രമക്കേട് കണ്ടെത്തിയത്. ലൈസൻസില്ലാത്ത 41 ബുക്കിംഗ് ഓഫീസുകൾക്കെതിരെ നോട്ടീസയക്കുകയും ചെയ്തു. യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ കല്ലട ബസ് ജീവനക്കാരായ 7 പ്രതികളെ 4 ദിവസത്തേക്ക് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു.