LiveTV

Live

Kerala

ചുരുളഴിയാത്ത തീപിടിത്തം: ആശങ്കയോടെ ഒരു കുടുംബം

മൂവാറ്റുപുഴക്ക് സമീപം റാക്കാട്ടുള്ള മീട്ടേഷിന്റെ വീട്ടിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ 8 ഇടങ്ങളില്‍ തീ പിടിച്ചത്. ഇന്ന് ഫോറൻസിക് വിദഗ്ധരെത്തി വീട്ടിൽ പരിശോധന നടത്തും.

ചുരുളഴിയാത്ത തീപിടിത്തം: ആശങ്കയോടെ ഒരു കുടുംബം

മൂവാറ്റുപുഴയിലെ വീട്ടില്‍ തുടര്‍ച്ചയായുണ്ടായ തീ പിടുത്തത്തിന്റെ കാരണം ഇനിയും കണ്ടെത്താനായില്ല. മൂവാറ്റുപുഴക്ക് സമീപം റാക്കാട്ടുള്ള മീട്ടേഷിന്റെ വീട്ടിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ 8 ഇടങ്ങളില്‍ തീപിടിച്ചത്. ഇന്ന് ഫോറൻസിക് വിദഗ്ധരെത്തി വീട്ടിൽ പരിശോധന നടത്തും.

ദുരൂഹമായ സംഭവത്തിന്റെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇന്നലെ വീട്ടുകാരുടെ മൊഴിയെടുത്തിരുന്നു തുടരെത്തുടരെ വീട്ടിനകത്ത് തീപിടിത്തം ഉണ്ടാകുന്നതിന് പിന്നിലെ കാരണമാണ് വ്യക്തമാകാത്തത്. അതുകൊണ്ട് തന്നെ ആശങ്കയിലാണീ കുടുംബം. ഫോറൻസിക് വിദഗ്ധരെത്തി ഇന്ന് വീട്ടിൽ പരിശോധന നടത്തും.

ബുധനാഴ്ച രാത്രിയിലാണ് ആദ്യതീപിടുത്തമുണ്ടായത്. കിടപ്പ് മുറിയിൽ തൂക്കിയിട്ടിരുന്ന സാരിക്കായിരുന്നു ആദ്യ തീപിടുത്തം. കാരണം വ്യക്തമായില്ലെങ്കിലും ഷോട്ട് സര്‍ക്യൂട്ട് വല്ലതുമാകാമെന്ന നിഗമനത്തില്‍ ഇത് കാര്യമായെടുത്തില്ല. ഒരു മണിക്കൂര്‍ പിന്നിട്ടതോടെ കട്ടിലിന് തീപിടിച്ചു. പുലർച്ചെയോടെ അലമാര കത്തി. പിന്നീട് തടി മേശയുടെ ഒരു ഭാഗം കത്തി. വൈദ്യുതി വിച്ഛേദിക്കുകയും ഗ്യാസ് സിലണ്ടര്‍ മാറ്റുകയും ചെയ്ത ശേഷം വീട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. അഗ്നിശമന ഉദ്യോഗസ്ഥരടക്കമെത്തി പരിശോധനയും നടത്തി. ഇതിനിടെയാണ് ഏട്ടാമത് വീണ്ടും തീപിടുത്തം ഉണ്ടായത്.

Also read: മൂവാറ്റുപുഴയിലെ വീട്ടില്‍ 24 മണിക്കൂറിനിടെ 8 പ്രാവശ്യം തീപിടിത്തം; കാരണം ദുരൂഹം