LiveTV

Live

Kerala

മുട്ടത്തുവർക്കി പുരസ്‌ക്കാരം  ബെന്യാമിന്

മുട്ടത്തു വർക്കിയുടെ ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് മെയ് 28ന് പന്തളത്ത് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ഫൗണ്ടേഷൻ ജനറൽ കൺവീനർ ശ്രീകുമാരൻ തമ്പി പുരസ്‌കാരം സമ്മാനിക്കും.

 മുട്ടത്തുവർക്കി പുരസ്‌ക്കാരം  ബെന്യാമിന്

ഇരുപത്തിയെട്ടാമത് മുട്ടത്തുവർക്കി പുരസ്‌കാരം പ്രമുഖ സാഹിത്യകാരൻ ബെന്യാമിന്. 50,000 രൂപയുടെ സി.പി നായർ രൂപകൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. എൻ.ശശിധരൻ, കെ.ആർ മീര, പ്രൊഫ. എൻ.വി നാരായണൻ എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

മുട്ടത്തു വർക്കിയുടെ ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് മെയ് 28ന് പന്തളത്ത് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ഫൗണ്ടേഷൻ ജനറൽ കൺവീനർ ശ്രീകുമാരൻ തമ്പി പുരസ്‌കാരം സമ്മാനിക്കും. കഴിഞ്ഞ തവണ കെ.ആർ മീരയായിരുന്നു മുട്ടത്തു വർക്കി പുരസ്‌കാരത്തിന് അര്‍ഹയായത്.

പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്ത് കുളനട സ്വദേശിയായ ബെന്യാമിൻ ഇപ്പോള്‍ ബഹ്‌റൈനിലാണ് താമസിക്കുന്നത്. ബെന്നി ഡാനിയേൽ എന്നാണ് യഥാർത്ഥ നാമം. മലയാള സാഹിത്യമേഖലയിലെ പുതിയ തലമുറയിലെ പ്രശസ്ത എഴുത്തുകാരനാണ് ബെന്യാമിന്‍. അദ്ദേഹത്തിന്‍റെ ”ആടു ജീവിതം” എന്ന നോവല്‍ 2009ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്.