LiveTV

Live

Kerala

കല്ലട ബസിലെ മര്‍ദനം, പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു   

കല്ലട ബസ് ജീവനക്കാരായ ഏഴ് പ്രതികളെയാണ് നാല് ദിവസത്തേക്ക് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്

കല്ലട ബസിലെ മര്‍ദനം, പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു   

കല്ലട ബസില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ പ്രതികളെ നാലു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കൂടുതല്‍ തെളിവ് ശേഖരിക്കാനുണ്ടന്നും പൊലീസ് കോടതിയെ അറിയിച്ചു.

ബംഗളൂരുവിലേക്കുള്ള യാത്രക്കിടെ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ കല്ലട ബസ് ജീവനക്കാരായ ഏഴ് പ്രതികളെയാണ് നാല് ദിവസത്തേക്ക് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടന്നും പൊലീസ് കോടതിയെ അറിയിച്ചു.

പ്രതികളുടെ കയ്യില്‍ നിന്ന് അക്രമത്തിനിരയായവരുടെ മൊബൈല്‍ ഫോണും ലാപ് ടോപും കണ്ടെത്താനുണ്ട്. ആക്രമത്തിനിരയായവരില്‍ നിന്നും പ്രതികള്‍ കൈക്കലാക്കിയതാണന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ ധരിപ്പിച്ചു.

അതിനിടെ അക്രമം നടന്ന ബസിന്റെ പെര്‍മിറ്റും ഡ്രൈവര്‍മാരുടെ ലൈസന്‍സും റദ്ദാക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചു. പെര്‍മിറ്റ് റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ ഉടമ സുരേഷിന് എറണാകുളം ആര്‍ടിഒ നോട്ടീസ് അയച്ചു. തിരുവനന്തപുരം സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മരട് പോലീസാണ് സംഭവത്തില്‍ കേസ് എടുതിട്ടുള്ളത്.