LiveTV

Live

Kerala

സുല്‍ത്താന്‍ ബത്തേരിയില്‍ സ്ഫോടനത്തില്‍ രണ്ട് മരണം

നായ്ക്കട്ടിയിൽ നൂൽപ്പുഴ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള വീട്ടിലാണ് സ്ഫോടനമുണ്ടായത്.

സുല്‍ത്താന്‍ ബത്തേരിയില്‍ സ്ഫോടനത്തില്‍ രണ്ട് മരണം

വയനാട് സുൽത്താൻ ബത്തേരിക്കടുത്ത് നായ്ക്കട്ടിയിൽ രണ്ട് പേർ സ്ഫോടനത്തിൽ മരിച്ചു. മൂലങ്കാവ് സ്വദേശി ബെന്നി, അംല എന്നിവരാണ് മരിച്ചത്. സ്ഫോടക വസ്തു ശരീരത്തില്‍ കെട്ടിവെച്ച് ബെന്നി അംലയുടെ വീട്ടിലെത്തുകയായിരുന്നു.

ഉച്ചയ്ക്ക് ഒന്നരയോടെയാണ് നൂൽപ്പുഴ പഞ്ചായത്ത് ഓഫീസിന് അടുത്ത് നായ്ക്കട്ടി ജുമാമസ്ജിദിനോട് ചേർന്ന ഇളവൻ നാസറിന്റെ വീട്ടിൽ നിന്നും സ്ഫോടന ശബ്ദം കേട്ടത്. സ്ഫോടനത്തിൽ നാസറിന്റെ ഭാര്യ അംലയും മൂലങ്കാവ് സ്വദേശിയായ എർലോട്ട് കുന്ന് പെരിങ്ങാട്ടേൽ ബെന്നിയുമാണ് മരിച്ചത്. ഫർണിച്ചർ ഷോപ്പ് ഉടമയാണ് മരിച്ച ബെന്നി.

വീട്ടുടമയായ നാസർ വെള്ളിയാഴ്ച പ്രാർത്ഥനക്കായി പള്ളിയിൽ പോയ സമയത്തായിരുന്നു സ്ഫോടനം. സുൽത്താൻ ബത്തേരി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. തോട്ട പോലുള്ള സ്ഫോടക വസ്തു ശരീരത്തിൽ കെട്ടിവെച്ച ബെന്നി അംലയുടെ വീട്ടിലേക്ക് എത്തുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.