LiveTV

Live

Kerala

നേതാക്കളെ വിട്ടയക്കും വരെ സമരം തുടരുമെന്ന് തൊവരിമല ഭൂസമരസമിതി

സമരസമിതി ജില്ലാ കലക്ടറുമായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു.

നേതാക്കളെ വിട്ടയക്കും വരെ  സമരം തുടരുമെന്ന് തൊവരിമല ഭൂസമരസമിതി

റിമാൻഡിൽ കഴിയുന്ന നേതാക്കളെ വിട്ടയക്കും വരെ വയനാട് കലക്ടറേറ്റിന് മുന്നിലെ സമരം തുടരുമെന്ന് തൊവരിമല ഭൂസമരസമിതി. സമരസമിതി ജില്ലാ കലക്ടറുമായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. ബുധനാഴ്ച രാത്രിയാണ് കലക്ടറേറ്റിന് മുന്നില്‍ സമരക്കാര്‍ ധര്‍ണ ആരംഭിച്ചത്.

സുൽത്താൻബത്തേരി താലൂക്കിലെ തൊവരിമലയിൽ കുടിൽ കെട്ടി ആരംഭിച്ച ഭൂസമര സമിതി പ്രവർത്തകരുടെ സമരമാണിപ്പോൾ കൽപ്പറ്റയിലെ കലക്ടറേറ്റ് പടിക്കൽ തുടരുന്നത്. ജില്ലാ കളക്ടറുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. സമരഭൂമിയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത സമരസമിതി നേതാക്കളെ ജയിലിലടച്ചതിൽ പ്രതിഷേധിച്ച് ആദിവാസികൾ ഉൾപ്പെടെ കൂടുതൽ സമരക്കാർ കലക്ട്രേറ്റ് പടിക്കൽ സമരത്തിനെത്തുന്നുണ്ട്.

നേതാക്കളെ വിട്ടയക്കും വരെ  സമരം തുടരുമെന്ന് തൊവരിമല ഭൂസമരസമിതി

തൊവരിമലയിലേത് നിക്ഷിപ്ത വനഭൂമി ആയതിനാൽ ഭൂരഹിതർക്ക് വിതരണം ചെയ്യാനാവില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ നിലപാട്. എന്നാൽ വയനാട് ജില്ലയിലെ എണ്ണായിരത്തോളം ഭൂരഹിതർക്ക് ഭൂമി വിതരണം ചെയ്തു വരുന്നതായും സമരക്കാരും അല്ലാത്തവരുമായ ഭവനരഹിതരെ ഒരുപോലെ പരിഗണിക്കുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

അതേസമയം അറസ്റ്റിലായ നേതാക്കളെ വിട്ടയക്കും വരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം. ആദിവാസികൾ നയിക്കുന്ന സമരത്തിന് സംസ്ഥാനത്തിന്‍റെ വിവിധഭാഗങ്ങളിൽ നിന്നുള്ള മനുഷ്യാവകാശ പ്രവർത്തകരും ഐക്യദാർഢ്യമറിയിച്ചിട്ടുണ്ട്.