LiveTV

Live

Kerala

ഇതര സംസ്ഥാനങ്ങളിലേക്കുള്ള ബസുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന

ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് എന്ന പേരിൽ മോട്ടോർ വാഹന വകുപ്പ് നടത്തുന്ന പരിശോധന തുടരുകയാണ്

ഇതര സംസ്ഥാനങ്ങളിലേക്കുള്ള ബസുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന

തിരുവനന്തപുരത്ത് നിന്നും ഇതര സംസ്ഥാനങ്ങളിലേക്കുള്ള ബസുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന. ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സിന്റെ ഭാഗമായാണ് പരിശോധന. തിരുവനന്തപുരത്ത് ഇന്നലെ രാത്രി 13 വാഹനങ്ങളിൽ നിന്ന് പിഴ ഈടാക്കി.

ദീർഘദൂര സ്വകാര്യ ബസ്സ് സർവീസുകളുടെ നിയമലംഘനങ്ങൾ കണ്ടെത്താൻ ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് എന്ന പേരിൽ മോട്ടോർ വാഹന വകുപ്പ് നടത്തുന്ന പരിശോധന തുടരുകയാണ്. യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടോയെന്നും ക്രിമിനൽ പശ്ചാത്തലമുള്ള തൊഴിലാളികൾ ബസുകളിൽ ഉണ്ടോയെന്നും മോട്ടോർ വാഹന വകുപ്പ് പരിശോധിച്ചു. തിരുവനന്തപുരത്ത് 13 വാഹനങ്ങളിൽ നിന്ന് പിഴ ഈടാക്കി.

എന്നാൽ അടിക്കടിയുള്ള പരിശോധനയും പിഴ ഈടാക്കാലും ബസുടമകളെ വലക്കുന്നതായി ബസുടമകള്‍ പറയുന്നു. തിരുവനന്തപുരത്ത് മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തുന്നത്.