LiveTV

Live

Kerala

കോണ്‍ഗ്രസ് - ബി.ജെ.പി ധാരണ തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും: മുഖ്യമന്ത്രിയോട് മുല്ലപ്പള്ളി

ബി.ജെ.പി വോട്ടുകൾ കോൺഗ്രസിന് മറിച്ചെന്ന ആരോപണം തോൽവി മുന്നിൽ കണ്ടാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

കോണ്‍ഗ്രസ് - ബി.ജെ.പി ധാരണ തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും: മുഖ്യമന്ത്രിയോട് മുല്ലപ്പള്ളി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി കോണ്‍ഗ്രസ് എന്തെങ്കിലും ധാരണയുണ്ടാക്കാന്‍ ശ്രമിച്ചെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പിണറായി വിജയന്‍ അക്കാര്യം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. ബി.ജെ.പി കോണ്‍ഗ്രസിന് വോട്ട് മറിച്ചെന്ന ആരോപണം തോല്‍വി മുന്നില്‍‌ കണ്ടാണെന്നും അദ്ദേഹം കോഴിക്കോട് ആരോപിച്ചു.

തോല്‍വി മുന്നില്‍ കാണുമ്പോള്‍ സി.പി.എം സ്ഥിരമായി പ്രയോഗിക്കുന്ന തന്ത്രമാണ് കോണ്‍ഗ്രസ് - ബി.ജെ.പി ബാന്ധവമെന്ന ആരോപണം. ഇത് തെളിയിക്കാന്‍ പിണറായിയെ വെല്ലുവിളിക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഫണ്ട് ലഭിക്കാന്‍ വേണ്ടിയാണ് പല ബി.ജെ.പി നേതാക്കളും മത്സരിച്ചത്. ശബരിമല വിഷയം ബി.ജെ.പിക്ക് ഗുണം ചെയ്യില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.