LiveTV

Live

Kerala

ഞായറാഴ്ച മുതൽ കോഴിക്കോട് നിന്നുള്ള സർവീസ് നിർത്തിവെക്കുമെന്ന് കേരള ലക്ഷ്വറി ബസ് ഓപറേറ്റേഴ്സ് ആന്റ് ഓണേഴ്സ് അസോ.

അന്തർ സംസ്ഥാന പാതകളിൽ സർവീസ് നടത്തുന്ന ബസ്സുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന ശക്തമാക്കി

ഞായറാഴ്ച മുതൽ കോഴിക്കോട് നിന്നുള്ള സർവീസ് നിർത്തിവെക്കുമെന്ന് കേരള ലക്ഷ്വറി ബസ് ഓപറേറ്റേഴ്സ് ആന്റ് ഓണേഴ്സ് അസോ.

മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ പ്രതിഷേധിച്ച് ഞായറാഴ്ച മുതൽ കോഴിക്കോട് നിന്നുള്ള സർവീസ് നിർത്തിവെക്കുമെന്ന് കേരള ലക്ഷ്വറി ബസ് ഓപറേറ്റേഴ്സ് ആന്റ് ഓണേഴ്സ് അസോസിയേഷന്റെ തീരുമാനം. അതേസമയം അന്തർ സംസ്ഥാന പാതകളിൽ സർവീസ് നടത്തുന്ന ബസ്സുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന ശക്തമാക്കി.

മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് ഞായറാഴ്ച മുതൽ സർവീസ് അനിശ്ചിത കാലത്തേക്ക് നിർത്തിവെക്കാൻ കേരള ലക്ഷ്വറി ബസ് ഓപറേറ്റേഴ്സ് ആൻറ് ഓണേഴ്സ് അസോസിയേഷൻ തീരുമാനിച്ചു.

കല്ലട ബസിലെ ജീവനക്കാർ യാത്രക്കാരെ മർദ്ദിച്ച സംഭവത്തെ തുടർന്ന് അന്തർ സംസ്ഥാന പാതകളിൽ സർവീസ് നടത്തുന്ന ബസ്സുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തുന്ന പരിശോധന ശക്തമാക്കി. കോഴിക്കോട് പാളയത്ത് മൂന്നു സംഘങ്ങളായാണ് പരിശോധന നടത്തുന്നത്.

കോഴിക്കോട് നിന്ന് സർവീസ് നടത്തുന്ന കല്ലട ബസ് യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞു. പിന്നീട് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.