LiveTV

Live

Kerala

കോടതി വിധി നടപ്പിലാക്കാനും കല്ലട ട്രാവൽസിന് മടി

കോഴിക്കോട് മണൂർ വളവിലെ വിശ്വനാഥൻ നൽകിയ പരാതിയിലായിരുന്നു ഉത്തരവ്

കോടതി വിധി നടപ്പിലാക്കാനും കല്ലട ട്രാവൽസിന് മടി

കോടതി വിധി നടപ്പിലാക്കാനും കല്ലട ട്രാവൽസിന് മടി. ബുക്ക് ചെയ്ത ബസ് കൃത്യസമയത്തിന് ഓടാത്തതിനെ തുടര്‍ന്ന് നഷ്ടപരിഹാരം നൽകാൻ കൺസ്യൂമർ കോടതി 8 മാസം മുൻപ് ഉത്തരവിട്ട വിധി ഇനിയും നടപ്പാക്കിയില്ല. കോഴിക്കോട് മണൂർ വളവിലെ വിശ്വനാഥൻ നൽകിയ പരാതിയിലായിരുന്നു ഉത്തരവ്.

ചൈനയിൽ പഠിക്കുന്ന മകനെ നെടുമ്പാശ്ശേരി എയർപോർട്ടിൽ കൊണ്ട് വിടാനാണ് വിശ്വനാഥൻ 2017 സെപ്തംബർ 6 ന് രാത്രി 11 മണിക്കുള്ള ബസിൽ ടിക്കറ്റ് എടുത്തത്. പിന്നീട് നടന്നത് ഇതാണ്. പിന്നീട് കല്ലടയുടെ കോഴിക്കോട് ഓഫീസിൽ നിന്നും ഒരു വിവരവും ലഭിക്കാതായതോടെ നിയമ നടപടി സ്വീകരിച്ചു. വിധി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിച്ചിരിക്കുകയാണ് വിശ്വനാഥൻ.