LiveTV

Live

Kerala

തീരദേശത്ത് ഒരു മാസത്തെ സൗജന്യ റേഷന്‍

കടല്‍ക്ഷോഭം രൂക്ഷമായ സാഹചര്യത്തിലാണ് സൗജന്യ റേഷന്‍.തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് ശേഷം പ്രഖ്യാപനമുണ്ടാകും

 തീരദേശത്ത് ഒരു മാസത്തെ സൗജന്യ റേഷന്‍

തീരദേശത്ത് ഒരു മാസത്തെ സൌജന്യ റേഷന്‍ നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്കും അംഗീകാരം നല്‍കി.റിലയന്‍സിനാണ് നടത്തിപ്പ് ചുമതല നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയായിരുക്കും തീരുമാനങ്ങള്‍ നടപ്പിലാക്കുക.

കടല്‍ പ്രക്ഷുബ്ധമാവുകയും ന്യൂനമര്‍ദ മുന്നറിയിപ്പ് ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തീരദേശത്തുള്ളവര്‍ക്ക് സൌജന്യ റേഷന്‍ നല്‍കാന്‍ തീരുമാനിച്ചത്. ഒരു മാസത്തേക്കാണ് സൌജന്യ റേഷന്‍. നിലവില്‍ ലഭിക്കുന്ന അളവിലുള്ള അരിയായിരിക്കും ലഭിക്കുക. ഇതിനുള്ള നിര്‍ദേശം സിവില്‍സപ്ലൈസ് വകുപ്പിന് നല്‍കി. സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇന്‍ഷുറന്‍സ് പദ്ദതി നടപ്പാക്കാനും മന്ത്രിസഭ അംഗീകാരം നല്‍കി. റിലന്‍സ് ഇന്‍ഷുറന്‍സ് മുഖേന നടപ്പാക്കുന്ന പദ്ധതിയിലൂടെ സര്‍ക്കാര്‍ ജീവനക്കാരുടെ ചികിത്സക്ക് ആറു ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും.

അതേ സമയം സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിലവില്‍ പദ്ധതിയുടെ ഭാഗമാകാത്തവര്‍ക്ക് അംഗമാകുന്നത് സംബന്ധിച്ച തീരുമാനം ഇതുവരെ ആയിട്ടില്ല. 14 വര്‍ഷത്തെ ശിക്ഷ കഴിഞ്ഞ 70 വയസ് പൂര്‍ത്തിയായ ചീമേനി ജയിലിലെ തടവുകാരെ പുറത്തുവിടാന്‍ ആഭ്യന്തര വകുപ്പാണ് നിര്‍ദേശം മുന്നോട്ടുവെച്ചത്. മന്ത്രിസഭ അംഗീകാരം നല്‍കി. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാ തീരുമാനങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് വിധേയമായിട്ടാകും നടപ്പാക്കുക.