LiveTV

Live

Kerala

പരിശോധന തുടരുന്നു; കൊച്ചിയില്‍ 15 ബസുകള്‍ക്ക് പിഴ ചുമത്തി

കൊച്ചിയിൽ ഇന്ന് 50 ബസുകള്‍ മോട്ടോർ വാഹന വകുപ്പ് പരിശോധിച്ചു.

 പരിശോധന തുടരുന്നു; കൊച്ചിയില്‍ 15 ബസുകള്‍ക്ക് പിഴ ചുമത്തി

ഓപറേഷന്‍ നൈറ്റ് റൈഡേഴ്സിന്റ ഭാഗമായി സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന തുടരുന്നു. കൊച്ചിയിൽ ഇന്ന് 50 ബസുകള്‍ പരിശോധിച്ചു. ക്രമക്കേട് കണ്ടെത്തിയ 15 വാഹനങ്ങള്‍ക്ക് പിഴ ചുമത്തി.

പുലര്‍ച്ചെ 5 മണിയോടെ വിവിധ ഇടങ്ങളില്‍ പരിശോധന ആരംഭിച്ചിരുന്നു. ഇടപ്പള്ളിയിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയ 15 വാഹനങ്ങള്‍ക്ക് പിഴ ചുമത്തിയത്. 30 വാഹനങ്ങള്‍ വിവിധ ഇടങ്ങളില്‍ നിന്ന് പിഴ ഒടുക്കിയ ശേഷമാണ് കൊച്ചിയിലെത്തിയത് എന്ന് കണ്ടെത്തി. ചട്ടലംഘനം നടത്തുന്ന ബസ്സുകള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുന്നതിന്റെ ഭാഗമായാണ് പരിശോധന ശക്തമായി തുടരുന്നത്.

ഇന്നലെ സസ്ഥാനത്തൊട്ടാകെ നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന 300 ബസുകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തിരുന്നു. ഇവരില്‍ നിന്ന് മൂന്നേമുക്കാല്‍ ലക്ഷം രൂപ പിഴയിനത്തില്‍ ഈടാക്കിയിരുന്നു. ചട്ടവിരുദ്ധമായി വിവിധയിടങ്ങളില്‍ നിന്ന് യാത്രക്കാരെ കയറ്റിയതിനും ചരക്കുകള്‍ കൊണ്ടുവന്നതിനുമാണ് നടപടി എടുത്തത്.