LiveTV

Live

Kerala

ഭൂസമര സമിതിയുടെ കലക്ട്രേറ്റ് ഉപരോധം തുടരുന്നു 

ഇന്നലെ രാത്രി ആരംഭിച്ച ഉപരോധമാണ് ഇപ്പോഴും തുടരുന്നത്. 

ഭൂസമര സമിതിയുടെ കലക്ട്രേറ്റ് ഉപരോധം തുടരുന്നു 

വയനാട് തൊവരിമലയില്‍ വനഭൂമിയില്‍ കുടില്‍ കെട്ടിയ ഭൂസമര സമിതി പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് ഒഴിപ്പിച്ചതില്‍ പ്രതിഷേധിച്ച് സമരസമിതി കല്‍പ്പറ്റയില്‍ കലക്ട്രേറ്റ് ഉപരോധിക്കുന്നു. ഇന്നലെ രാത്രി ആരംഭിച്ച ഉപരോധമാണ് ഇപ്പോഴും തുടരുന്നത്. പൊലീസ് ബലം പ്രയോഗിച്ച് ഇറക്കിവിട്ടവരില്‍ ‍ ചിലരെ കാണാനില്ലെന്ന് സമരക്കാര്‍ ആരോപിച്ചു. അതേസമയം ഇന്നലെ അറസ്റ്റ് ചെയ്ത ഭൂസമര സമിതി നേതാക്കളെ റിമാന്‍ഡ് ചെയ്തു.