LiveTV

Live

Kerala

അനുകൂല തരംഗമുണ്ടാകുമെന്ന വിലയിരുത്തലില്‍ യു.ഡി.എഫ്

പോളിങ് ശതമാനത്തിലെ വര്‍ധനവ് യു.ഡി.എഫ് പ്രതീക്ഷകള്‍ക്ക് ശക്തി പകരുന്നതാണ്.

അനുകൂല തരംഗമുണ്ടാകുമെന്ന വിലയിരുത്തലില്‍ യു.ഡി.എഫ്

തെരഞ്ഞെടുപ്പില്‍ അനുകൂല തരംഗമുണ്ടാകുമെന്ന വിലയിരുത്തലില്‍ യു.ഡി.എഫ്. പാലക്കാടും ആറ്റിങ്ങലും ഒഴികെ ഏതു മണ്ഡലത്തിലും വിജയിക്കുമെന്ന വിലയിരുത്തലാണ് യു.ഡി.എഫ് ക്യാമ്പിനുള്ളത് . പോളിങ് ശതമാനത്തിലെ വര്‍ധനവ് യു.ഡി.എഫ് പ്രതീക്ഷകള്‍ക്ക് ശക്തി പകരുന്നതാണ് .

തിരു കൊച്ചി മേഖലകളില്‍ ശബരിമല വിഷയത്തിലൂടെ ഭൂരിപക്ഷ വോട്ടുകളും കേരളത്തിലൂടനീളം ന്യൂനപക്ഷ വോട്ടുകളും അനുകൂലമായെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തല്‍. രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടിയിലുണ്ടാക്കിയ ഉണര്‍വിന്റെ കൂടി പശ്ചാത്താലത്തില്‍ അനുകൂല തരംഗമുണ്ടാകുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. പാലക്കാട്, ആറ്റിങ്ങള്‍ മണ്ഡലങ്ങളാണ് ഇപ്പോഴും യു.ഡി.എഫിന് വെല്ലുവിളി ഉയര്‍ത്തുന്ന മണ്ഡലങ്ങളില്‍. കാസര്‍കോട്, ആലത്തൂര്‍ ഉള്‍പ്പെടെ ഏത് മണ്ഡലങ്ങളിലും ജയം അത്ഭുതമാകില്ലെന്ന് അവര്‍ കരുതുന്നു. ശക്തമായ പോരാട്ടം നടന്ന വടകരയിലും ആരോപണത്തിന്റെ നിഴലിലുണ്ടായ കോഴിക്കോടുമെല്ലാം യു.ഡി.എഫ് വിജയ പ്രതീക്ഷയിലാണ്. രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട്ടില്‍ ഭൂരിപക്ഷ മൂന്ന ലക്ഷത്തോളം എത്തിയേക്കാം.

ബി.ജെ. പി വലിയ വെല്ലുവിളി ഉയര്‍ത്തിയ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ എന്നിവടങ്ങളില്‍ വിജയം ഉറപ്പാണെന്ന് നേതാക്കള്‍ പറയുന്നു. കോട്ടയം, ആലപ്പുഴ, മാവേലിക്കര, ഇടുക്കി, എറണാകുളം, ചാലക്കുടി എന്നിങ്ങനെ മധ്യകേരളം ആകെ യു.ഡി.എഫ് മുന്നേറ്റം പ്രതീക്ഷിക്കുകയാണ്. മലപ്പുറം പൊന്നാനിയും ലീഗി‍ന്റെ കോട്ടകളായി തന്നെ തുടരുമെന്നും യു.ഡി.എഫ് കരുതുന്നു. ചുരുക്കത്തില്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും വലിയ ആത്മവിശ്വാസം നല്‍കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് യു.ഡി.എഫ് ക്യാമ്പ് പ്രതീക്ഷിക്കുന്നത്.