LiveTV

Live

Kerala

കല്ലടയുടെ തിരുവനന്തപുരത്തെ ഓഫീസിന് ലൈസന്‍സില്ലെന്ന് കണ്ടെത്തി

യാത്രക്കാരെ ആക്രമിച്ചതിന് പിന്നാലെ കല്ലട ഗ്രൂപ്പിനെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചത്

കല്ലടയുടെ തിരുവനന്തപുരത്തെ ഓഫീസിന് ലൈസന്‍സില്ലെന്ന് കണ്ടെത്തി

യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ കല്ലടയ്ക്കെതിരെ കടുത്ത നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട്. തിരുവനന്തപുരത്ത് ലൈസന്‍സ് ഇല്ലാതെയാണ് ബുക്കിംഗ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തി. കേരളത്തില്‍ നിന്ന് ആരംഭിക്കുന്ന ദീര്‍ഘദൂര ബസുകളുടെ സ്റ്റാര്‍ട്ടിംഗ് പോയിന്‍റുകളില്‍ പരിശോധന നടത്തുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ മീഡിയവണിനോട് പറഞ്ഞു.

യാത്രക്കാരെ ആക്രമിച്ചതിന് പിന്നാലെ കല്ലട ഗ്രൂപ്പിനെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്ന് വന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചത്. മുഴുവന്‍ ബുക്കിംഗ് ഓഫീസുകളിലും മോട്ടോര്‍ വാഹന വകുപ്പ് റെയിഡ് നടത്തുകയാണ്. കല്ലടയടക്കം ഇത്തരം സര്‍വീസ് നടത്തുന്ന ബസുകളില്‍ വ്യാപക നിയമ ലംഘനം നടക്കുന്നുണ്ടെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എ.ഡി.ജി.പി സുധേഷ് കുമാര്‍ മീഡിയവണിനോട് പറഞ്ഞു.

സംഭവത്തില്‍ പ്രതികള്‍ക്കെതിരെ വധശ്രമത്തിനും പിടിച്ചുപറിക്കും കേസെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കല്ലട ഗ്രൂപ്പിനെതിരെ സ്വകാര്യ ചാനലില്‍ പ്രതികരിച്ചതിന് ഭീഷണിപ്പെടുത്തിയതായി ആരോപിച്ച് അധ്യാപിക മായാ മാധവന്‍ പൊലീസില്‍ പരാതി നല്‍കി. ബംഗലൂരുവിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് കല്ലട ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ചത്.