LiveTV

Live

Kerala

വയനാട്ടില്‍ റെക്കോഡ് പോളിങ്

സംസ്ഥാനത്ത് 77.55 ശതമാനം പോളിംഗ് നടന്നപ്പോള്‍ വയനാട്ടിലത് 80.26 ശതമാനത്തിലെത്തി

വയനാട്ടില്‍ റെക്കോഡ് പോളിങ്

രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ റെക്കോഡ് പോളിങാണ് രേഖപ്പെടുത്തിയത്. രാവിലെ തുടങ്ങിയ തിരക്ക് പല ബൂത്തുകളിലും രാത്രി വരെ കാണാനായി. മണ്ഡലത്തിലെ സ്ത്രീ വോട്ടര്‍മാരുടെ പോളിങ് ശതമാനം 81.92 ആയി ഉയര്‍ന്നു.

സംസ്ഥാനത്ത് 77.55 ശതമാനം പോളിംഗ് നടന്നപ്പോള്‍ വയനാട്ടിലത് 80.26 ശതമാനത്തിലെത്തി. മണ്ഡലത്തിലെ 1357819 വോട്ടര്‍മാരില്‍ 1089899 പേര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. കാലത്ത് മുതല്‍ തന്നെ മണ്ഡലത്തിലുടനീളം വോട്ടര്‍മാരുടെ നീണ്ടനിരയാണ് കാണാനായത്. വൈകിട്ട് പോളിങ് സമയം അവസാനിക്കുന്പോഴും പല ബൂത്തുകളിലും വോട്ടുചെയ്യാനെത്തിയവര്‍ കാത്ത് നില്‍പ്പായിരുന്നു.

കന്നി വോട്ടര്‍മാരും സ്ത്രീ വോട്ടര്‍മാരും സജീവമായി തന്നെ വോട്ടെടുപ്പില്‍ പങ്കെടുത്തു. 81,92 ശതമാനമാണ് സ്ത്രീ വോട്ടര്‍മാരുടെ പോളിങ്. 2014 നെ അപേക്ഷിച്ച് പോളിങില്‍ 7 ശതമാനത്തിന്‍റെ വര്‍ദ്ധനയുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളിലെ ഏഴ് നിയോജക മണ്ഡലങ്ങളിലും കനത്ത പോളിംങ് നടന്നു ‍സുല്‍ത്താന്‍ ബത്തേരിയിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ്. 81.58 ശതമാനം പേര്‍ ബത്തേരിയില്‍ വോട്ട് ചെയ്തു. ‌‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മത്സരിക്കാനെത്തിയതോടെ ദേശീയ ശ്രദ്ധയിലേക്കുയര്‍ന്ന വയനാട്ടില്‍ ഇടതു പക്ഷവും ശക്തമായ പ്രചരണം നടത്തിയിരുന്നു.

രാഹുല്‍ ഗാന്ധിയും പ്രിയങ്കയും പര്യടനത്തിനെത്തിയ മണ്ഡലത്തില്‍ പോളിങ് ശതമാനം ഉയര്‍ന്നത് യു.ഡി.എഫിന് അനുകൂലമാകുമെന്ന കണക്കു കൂട്ടലിലാണ് നേതാക്കളും പ്രവര്‍ത്തകരും.