LiveTV

Live

Kerala

പണമിറക്കിയാണ് പൊന്നാനിയില്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് പി.വി അന്‍വര്‍

കോട്ടക്കലും തിരൂരങ്ങാടിയും ഒഴികയുള്ള അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ലീഡ് ചെയ്യുമെന്ന് അന്‍വര്‍ മീഡിയാവണിനോട് പറഞ്ഞു.

പണമിറക്കിയാണ് പൊന്നാനിയില്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് പി.വി അന്‍വര്‍

പണമിറക്കിയാണ് പൊന്നാനിയില്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.വി അന്‍വര്‍. കോട്ടക്കലും തിരൂരങ്ങാടിയും ഒഴികയുള്ള അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ലീഡ് ചെയ്യുമെന്ന് അന്‍വര്‍ മീഡിയാവണിനോട് പറഞ്ഞു.

താനടിച്ച പോസ്റ്ററിന്റെയും പ്രചരണത്തിന്റേയും പത്തിരട്ടി ഇ.ടി നടത്തി. പത്ത് വര്‍ഷമായി മണ്ഡലത്തിലുള്ള ഒരു എം.പി എന്തിനാണ് ഇങ്ങനെ പോസ്റ്ററടിക്കുന്നത്. ജനങ്ങള്‍ക്ക് എം.പിയെ അറിയാത്തതുകൊണ്ടല്ലേ ഇങ്ങനെ ചെയ്യുന്നത്. അന്‍പതിനായിരം വോട്ട് ഭൂരിപക്ഷമുണ്ടാകുമെന്നും അന്‍വര്‍ പറഞ്ഞു.