LiveTV

Live

Kerala

വർഗീയ പരാമർശം; ശ്രീധരൻ പിള്ളക്ക് ഹൈക്കോടതി നോട്ടീസ്

വർഗീയ പരാമർശം; ശ്രീധരൻ പിള്ളക്ക് ഹൈക്കോടതി നോട്ടീസ്

വർഗീയ പരാമർശം നടത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ളക്ക് ഹൈക്കോടതി നോട്ടീസ്. പിള്ളക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട്. വി ശിവൻകുട്ടി നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ച് നടപടി. വർഗീയ പ്രസംഗത്തിൽ കേസെടുത്തതായി പിള്ളക്കെതിരെ പൊലീസ് കോടതിയെ അറിയിച്ചു. കേസ് വേനലവധിക്ക് ശേഷം വീണ്ടും പരിഗണിക്കും.

‘ഇസ്‍ലാമാണെങ്കില്‍ ചില അടയാളങ്ങളുണ്ടല്ലോ,  ഡ്രസ് മാറ്റി നോക്കിയാല്‍ അറിയാം’ കടുത്ത വര്‍ഗീയ പരാമര്‍ശവുമായി ശ്രീധരന്‍ പിളള
Also Read

‘ഇസ്‍ലാമാണെങ്കില്‍ ചില അടയാളങ്ങളുണ്ടല്ലോ, ഡ്രസ് മാറ്റി നോക്കിയാല്‍ അറിയാം’ കടുത്ത വര്‍ഗീയ പരാമര്‍ശവുമായി ശ്രീധരന്‍ പിളള

ബാലാകോട്ട് മിന്നലാക്രമണത്തില്‍ സംശയമുന്നയിച്ച പ്രതിപക്ഷ നേതാക്കളെ പരാമര്‍ശിക്കുന്നതിനിടെയായിരുന്നു ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ വര്‍ഗീയ പരാമര്‍ശം. മരിച്ച ജവാന്‍മാരെക്കുറിച്ച് പറഞ്ഞപ്പോഴായിരുന്നു ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശം. കൊല്ലപ്പെട്ടവര്‍ ഹിന്ദുവാണോ മുസ്‍ലിമാണോ എന്ന് നോക്കാന്‍ പട്ടാളക്കാര്‍ക്ക് കഴിയുമോയെന്നായിരുന്നു ശ്രീധരന്‍പിള്ള ചോദിച്ചത്. ഇസ്‍ലാമാണെങ്കില്‍ ചില അടയാളങ്ങളുണ്ടല്ലോ എന്നും ഡ്രസ് മാറ്റി നോക്കിയാല്‍ അറിയാമെന്നും ശ്രീധരന്‍ പിളള പറഞ്ഞു.