LiveTV

Live

Kerala

‘മാറിനില്‍ക്കങ്ങോട്ട്’; മാധ്യമപ്രവര്‍ത്തകരോട് വീണ്ടും ക്ഷുഭിതനായി മുഖ്യമന്ത്രി

എറണാകുളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

 ‘മാറിനില്‍ക്കങ്ങോട്ട്’; മാധ്യമപ്രവര്‍ത്തകരോട് വീണ്ടും ക്ഷുഭിതനായി മുഖ്യമന്ത്രി

പോളിങ് ശതമാനത്തെക്കുറിച്ച് പ്രതികരണം ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ദേഷ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമപ്രവര്‍ത്തകരോട് 'മാറിനില്‍ക്കങ്ങോട്ട്' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയുമില്ല.

എറണാകുളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത് സംബന്ധിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. ഇതിനോട് വളരെ ദേഷ്യത്തോടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തുടര്‍ന്ന് അദ്ദേഹം കാറില്‍ കയറി പോവുകയും ചെയ്തു.