LiveTV

Live

Kerala

കുടുംബങ്ങള്‍ക്ക് പുതിയ ഉല്ലാസ രീതിയുമായി ബോണ്‍വോ കണ്‍സപ്റ്റ് ടൂര്‍സ്

കുടുംബ ബന്ധങ്ങളെ കൂടുതല്‍ ഇമ്പമുള്ളതാക്കുക എന്ന ലക്ഷ്യത്തോടെ ബോണ്‍വോ നടത്തുന്ന പരിപാടിയാണ് റിയലൈഫ്.

കുടുംബങ്ങള്‍ക്ക് പുതിയ ഉല്ലാസ രീതിയുമായി ബോണ്‍വോ കണ്‍സപ്റ്റ് ടൂര്‍സ്

തികഞ്ഞ ഗ്രാമീണ പശ്ചാത്തലം. ചുവന്ന മണ്‍പാതക്കിരുവശവും മനം നിറയുന്ന പച്ചപ്പ്. കുഴികളുള്ള റോഡിലൂടെ ശബ്ദങ്ങളുണ്ടാക്കിയുള്ള കാളവണ്ടിയിലെ യാത്ര. തേന്മാവിന്‍ കൊമ്പത്തെന്ന മലയാള സിനിമയെ ഓര്‍മിപ്പിക്കുന്ന ഗ്രാമപശ്ചാത്തലം. റിയലൈഫ് (REALIFE) സംഗമത്തിലേക്കുള്ള വഴിയെക്കുറിച്ചാണ് മേല്‍ പറഞ്ഞതെല്ലാം.

കുടുംബബന്ധങ്ങളെ കൂടുതല്‍ ഇമ്പമുള്ളതാക്കുക എന്ന ലക്ഷ്യത്തോടെ ബോണ്‍വോ നടത്തുന്ന പരിപാടിയാണ് റിയലൈഫ്. രണ്ട് പകലും ഒരു രാത്രിയും തൃശൂര്‍ റസാ ഗുരുകുലത്തിലാണ് പരിപാടി. ലോക പ്രശസ്ത മാന്ത്രികനും മോട്ടിവേഷണൽ സ്പീക്കറുമായ ഗോപിനാഥ് മുതുകാടാണ് സംഗമത്തിലെ മുഖ്യാതിഥി.

തിരക്കിട്ട ജീവിതത്തിൽ നിന്നും കുട്ടിക്കാലത്തെ ഗൃഹാതുരത്വത്തിലേക്ക് തിരികെ കൊണ്ടുപോകാനും ‌കുടുംബവും കുട്ടികളുമായുള്ള അടുപ്പം കൂട്ടിയുറപ്പിക്കുവാനും ഉതകുന്നതാണ് പരിപാടിയുടെ രീതി. സംഗമത്തിലെ രണ്ട് ദിവസവും മാന്ത്രികന്‍ മുതുകാട് കുടുംബങ്ങളുടെ കൂടെ ചെലവിടും. വിനോദ പരിപാടികള്‍ക്ക് പുറമെ മാജിക് ഷോ, ഫണ്‍ ഗെയിംസ്, മ്യൂസിക് ഈവ്, മോട്ടിവേഷണല്‍ ഇന്‍ററാക്ഷന്‍, കള്‍ച്ചറല്‍ ഫുഡ്, വാല്യു ഓവ് റിലേഷന്‍ സെക്ഷന്‍ എന്നീ സെഗ്മെന്റുകളായാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. തികച്ചും ഗ്രാമ പശ്ചാത്തലത്തിലുള്ള ഒരു റിസോര്‍ട്ടാണ് പരിപാടിക്കായി തിരഞ്ഞെടുത്തിരിക്കുന്ന റസാ ഗുരുകുല്‍. 20 കുടുംബങ്ങള്‍ക്ക് മാത്രമാണ് സംഗമത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക.

കുടുംബങ്ങള്‍ക്ക് പുതിയ ഉല്ലാസ രീതിയുമായി ബോണ്‍വോ കണ്‍സപ്റ്റ് ടൂര്‍സ്

കണ്‍സപ്റ്റ് ട്രിപ്പ് ഡിസൈനേഴ്സായ ബോണ്‍വോയാണ് പരിപാടിയുടെ മുഖ്യ സംഘാടകര്‍, ബോണ്‍വോ ഇതിനുമുന്‍പും ഇത്തരത്തില്‍ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടികള്‍ക്കെല്ലാം ലഭിക്കുന്ന മികച്ച പ്രതികരണമാണ് ഇത്തരത്തിലുള്ള പരിപാടികള്‍ വീണ്ടും സംഘടിപ്പിക്കാന്‍ പ്രചോദനമാകുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. താത്പര്യമുള്ളവര്‍ 9961401502 എന്ന നമ്പറില്‍ ബന്ധപ്പെടുക