LiveTV

Live

Kerala
live

കേരളത്തില്‍ കനത്ത പോളിങ്; 77 ശതമാനം കടന്നു Live Blog

കണ്ണൂര്‍, വയനാട്, വടകര, കോഴിക്കോട് മണ്ഡലങ്ങളില്‍ പോളിങ് ശതമാനം 80 കടന്നു. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് ശതമാനം രേഖപ്പെടുത്തിയത്- 82 ശതമാനം. കുറവ് തിരുവനന്തപുരത്താണ്- 73.26 ശതമാനം.

കേരളത്തില്‍ കനത്ത പോളിങ്; 77 ശതമാനം കടന്നു Live Blog

പോളിങ് കൂടുതല്‍‍ കണ്ണൂരില്‍, കുറവ് തിരുവനന്തപുരത്ത്

തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവസാനം നല്‍കിയ കണക്കുകള്‍ പ്രകാരം കേരളത്തില്‍ 77.13 ശതമാനമാണ് പോളിങ്. കണ്ണൂര്‍, വയനാട്, വടകര, കോഴിക്കോട് മണ്ഡലങ്ങളില്‍ പോളിങ് ശതമാനം 80 കടന്നു. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് ശതമാനം രേഖപ്പെടുത്തിയത്- 82 ശതമാനം. കുറവ് തിരുവനന്തപുരത്താണ്- 73.26 ശതമാനം. പോളിങ് സമയം അവസാനിച്ചിട്ടും പല മണ്ഡലങ്ങളിലും ഇപ്പോഴും പോളിങ് തുടരുകയാണ്.

Last updated

പോളിങ് 75 ശതമാനം കടന്നു

പോളിങ് സമയം കഴിഞ്ഞിട്ടും സംസ്ഥാനത്ത് വോട്ടെടുപ്പ് പൂര്‍ത്തിയായില്ല. പല ബൂത്തുകളിലും ഇപ്പോഴും നീണ്ട നിരയുണ്ട്.

രാത്രി 8 മണി വരെയുള്ള പോളിങ് ശതമാനം
രാത്രി 8 മണി വരെയുള്ള പോളിങ് ശതമാനം

Last updated

അമ്മ വോട്ട് ചെയ്യുമ്പോള്‍ കുഞ്ഞിന് പൊലീസിന്റെ കരുതല്‍

വടകര വള്ള്യാട് 115ആം ബൂത്തിലെ ഒരു തെരഞ്ഞെടുപ്പ് കാഴ്ച്ച. കുഞ്ഞുമായി വോട്ട് ചെയ്യാനെത്തിയ യുവതിയുടെ കയ്യില്‍ നിന്നും കുഞ്ഞിനെ വാങ്ങി കാത്തുനില്‍ക്കുകയാണ് പൊലീസുകാരന്‍

കേരളത്തില്‍ കനത്ത പോളിങ്; 77 ശതമാനം കടന്നു Live Blog

Last updated

സംസ്ഥാനത്ത് കനത്ത പോളിങ്

വയനാട്ടിൽ റെക്കോർഡ് പോളിങ്. 2009 ലേക്കാൾ പോളിങ് ശതമാനം ഉയർന്നു. ഏറ്റവും കൂടുതല്‍ പോളിങ് ശതമാനം കണ്ണൂരില്‍.

Last updated

കനത്ത മഴ; പോളിങ് നിര്‍ത്തിവെച്ചു

കനത്ത മഴയില്‍ മേല്‍ക്കൂര തകര്‍ന്നതിനെ തുടര്‍ന്ന് കാസര്‍കോട്ട് രണ്ട് ബൂത്തുകളില്‍ പോളിങ് നിര്‍ത്തിവെച്ചു. ബിരിക്കുളം, കുമ്പളപ്പള്ളി കരിന്തളം ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് പോളിങ് നിര്‍ത്തിവെച്ചത്. കനത്ത കാറ്റിലും മഴയിലും ഒരു വനിതാ വോട്ടർക്ക് പരിക്കേറ്റിട്ടുണ്ട്

Last updated

പോളിംഗ് ബൂത്തില്‍‌ നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

കോഴിക്കോട് കായണ്ണ നാല്‍പ്പത്തിയാറാം ബൂത്തില്‍ നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം. വോട്ടിങ് യന്ത്രത്തിലെ തകരാറിനെ തുടര്‍ന്ന് 3 മണിക്കൂര്‍ വോട്ടിങ് തടസ്സപ്പെട്ടിരുന്നു.ഇതിന് ശേഷവും വോട്ടര്‍മാര്‍ക്ക് മതിയായ സൌകര്യം ഒരുക്കിയില്ലെന്ന് ആരോപിച്ചാണ് തര്‍ക്കം

Last updated

കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുന്നു

മനു അഭിഷേക് സിങ്വി, കപിൽ സിബൽ എന്നിവര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുന്നു. വോട്ടിങ് യന്ത്രത്തിനെതിരെ പരാതി പറഞ്ഞയാളെ കേരളത്തിൽ അറസ്റ്റ് ചെയ്ത നടപടി, വോട്ടെടുപ്പ് നാളിൽ മോദി റോഡ് ഷോ നടത്തി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു തുടങ്ങിയവ ഉന്നയിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുന്നത്

Last updated

വയനാട് വീണ്ടും വോട്ടിങ് യന്ത്രം തകരാറില്‍

വയനാട് തരുവണയില്‍ വീണ്ടും വോട്ടിങ് യന്ത്രം തകരാറില്‍. 139 ആം നമ്പര്‍ ബൂത്തില്‍ വോട്ടിങ് നിര്‍ത്തിവെച്ചു. മൂന്നാം തവണയാണ് ഇവിടെ വോട്ടിങ് യന്ത്രം തകരാറിലാകുന്നത്. നേരത്തെ മൂന്നര മണിക്കൂറോളം വോട്ടെടുപ്പ് യന്ത്ര തകരാര്‍ കാരണം തടസ്സപ്പെട്ടിരുന്നു

Last updated

വോട്ടെടുപ്പിനിടെ പശ്ചിമബംഗാളില്‍ അക്രമം; ഒരു മരണം ഏഴ് പേര്‍ക്ക് പരിക്ക്

വോട്ടെടുപ്പിനിടെ പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ് -തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. അക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു, ഏഴ് പേര്‍ക്ക് പരിക്ക്. മുര്‍ഷിദാബാദിലാണ് ഇരുപ്രവര്‍ത്തകരും ഏറ്റുമുട്ടിയത്.

Last updated

കണ്ണൂര്‍ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരനെ സി.പി.എം പ്രവർത്തകർ തടഞ്ഞതായി പരാതി

കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരനെ പോളിങ് ബൂത്തിൽ തടഞ്ഞതായി പരാതി. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ 178 നമ്പർ ബൂത്തിൽ ഒരു സംഘം സി.പി.എം പ്രവർത്തകർ തടഞ്ഞതായാണ് പരാതി.

കേരളത്തില്‍ കനത്ത പോളിങ്; 77 ശതമാനം കടന്നു Live Blog

Last updated

കെ.മുരളീധരനെ സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞതായി പരാതി

തലശ്ശേരി ചൊക്ലിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.മുരളീധരനെ സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞതായി പരാതി. 157 ആം ബൂത്തില്‍ എത്തിയപ്പോള്‍ തടഞ്ഞെന്നാണ് പരാതി. പൊലീസ് ഇടപെട്ട് മുരളീധരനെ ബൂത്തിലേക്ക് കടത്തിവിട്ടു

കേരളത്തില്‍ കനത്ത പോളിങ്; 77 ശതമാനം കടന്നു Live Blog

Last updated

വോട്ടിങ് യന്ത്രത്തിലെ പിഴവ്; പരാതിപ്പെടുന്നവര്‍ക്കെതിരെ കേസ് എടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചെന്നിത്തല

വോട്ടിങ് യന്ത്രത്തിനെതിരെ പരാതി ഉന്നയിച്ചവര്‍ക്കെതിരെ കേസ് എടുത്തത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷനേതാവ്. പരാതിക്കാരന്‍ തന്നെ പിഴവ് തെളിയിക്കണമെന്ന് എങ്ങനെ പറയാനാകുമെന്ന് ചെന്നിത്തല ചോദിച്ചു. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായെന്ന് പരാതി ഉയര്‍ന്നിരുന്നു.

കേരളത്തില്‍ കനത്ത പോളിങ്; 77 ശതമാനം കടന്നു Live Blog

Last updated

വോട്ടിംഗിന് മുമ്പ് റോഡ് ഷോ; മോദിക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്

വോട്ടിംഗിന് മുമ്പ് റോഡ് ഷോ നടത്തിയ നരേന്ദ്രമോദി പെരുമാറ്റചട്ടലംഘനം നടത്തിയെന്ന് കോണ്‍ഗ്രസ്. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേഖ് സിങ്‍വി അറിയിച്ചു. രാവിലെ ഗാന്ധി നഗറില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പായാണ് മോദി റോഡ് ഷോ നടത്തിയത്.

കേരളത്തില്‍ കനത്ത പോളിങ്; 77 ശതമാനം കടന്നു Live Blog

Last updated

പൊന്നാനി മണ്ഡത്തിലെ 10 ഇടങ്ങളില്‍ വോട്ടിങ് യന്ത്രം തകരാറിലായി

പൊന്നാനി മണ്ഡത്തിലെ 10ഇടങ്ങളിലാണ് വോട്ടിങ് യന്ത്രം തകരാറിലായത്. പലയിടങ്ങളിലും വോട്ടര്‍ മാര്‍ വോട്ട് രേഖപ്പെടുത്താതെ വീടുകളിലേക്ക് മടങ്ങി.

Last updated

വോട്ടിങ് യന്ത്രം; വ്യാജ പരാതി ഉന്നയിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ടിക്കാറാം മീണ

വോട്ടിങ് യന്ത്രം സംബന്ധിച്ച് വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നവര്‍ക്കെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. വോട്ടിങ് മെഷീൻ സംബന്ധിച്ച പരാതി ഉന്നയിച്ച് അത് തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ കർശന നടപടിയെന്ന് ടിക്കാറാം മീണ പറഞ്ഞു. റൂൾ 49 എംഎ , ഐ പി സി 177 എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കും.

കേരളത്തില്‍ കനത്ത പോളിങ്; 77 ശതമാനം കടന്നു Live Blog

Last updated

നടി പ്രിയങ്ക വോട്ട് ചെയ്യാനെത്തിയപ്പോള്‍

Last updated

മഞ്ജു വാര്യര്‍ വോട്ട് രേഖപ്പെടുത്തി

നടി മഞ്ജു വാര്യര്‍ വോട്ട് രേഖപ്പെടുത്തി. തൃശൂര്‍ പുള്ള് എ.എല്‍.പി സ്കൂളില്‍ അമ്മക്കും സഹോദരന്‍ മധു വാര്യര്‍ക്കും ഒപ്പം എത്തിയാണ് താരം വോട്ട് രേഖപ്പെടുത്തിയത്.തന്റെ വോട്ട് നല്ലതിനു വേണ്ടിയെന്നും മഞ്ജു പ്രതികരിച്ചു.

കേരളത്തില്‍ കനത്ത പോളിങ്; 77 ശതമാനം കടന്നു Live Blog

Last updated

ചൊവ്വരയില്‍ പോളിങ് തുടരുന്നു

പരാതിയെ തുടര്‍ന്ന് നിര്‍ത്തിവച്ച ചൊവ്വരയില്‍ പോളിങ് തുടരുന്നു. കൈപ്പത്തിയില്‍ വോട്ട് കുത്തുമ്പോള്‍ താമര തെളിയുന്നു എന്ന പരാതിയെ തുടര്‍ന്നാണ് ഇവിടെ വോട്ടിംഗ് നിര്‍ത്തിവച്ചത്.

Last updated

മികച്ച പോളിങ്

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം പുരോഗമിക്കുമ്പോള്‍ സംസ്ഥാനത്ത് മികച്ച പോളിങ്. ഉച്ച വരെ 34 ശതമാനത്തിലേറെ പോളിങ് രേഖപ്പെടുത്തി. തൃശൂര്‍, ഇടുക്കി മലപ്പുറം,കോഴിക്കോട് മണ്ഡലങ്ങളില്‍ മികച്ച പോളിങാണ്.പത്തനംതിട്ട,കണ്ണൂര്‍,കാസര്‍കോട് എന്നിവിടങ്ങളിലും കനത്ത പോളിങാണ് രേഖപ്പെടുത്തുന്നത്.

Last updated

മയ്യലിയില്‍ വിവി പാറ്റ് മെഷീനില്‍ വിഷപ്പാമ്പ്

വിവി പാറ്റ് മെഷീനകത്ത് വിഷപ്പാമ്പ്. മയ്യില്‍ കണ്ടക്കൈയിലെ 145-ാം ബൂത്തായ കണ്ടക്കൈ എ.എല്‍.പി സ്‌കൂളിലാണ് പാമ്പിനെ കണ്ടത്. ഇന്ന് രാവിലെ വോട്ടിംഗ് മോക്‌ പോള്‍ ആരംഭിക്കുന്നതിനായി വിവി പാറ്റ് മെഷീന്‍ തുറന്നപ്പോഴാണ് വിഷപ്പാമ്പിനെ കണ്ടത്. പിന്നീട് പാമ്പിനെ തല്ലിക്കൊന്ന ശേഷമാണ് പോളിങ് തുടങ്ങിയത്.

Last updated

വോട്ടിങ് സമയം നീട്ടണമെന്ന് ചെന്നിത്തല

വോട്ടിങിനിടെ പരാതി ഉയര്‍ന്ന സ്ഥലങ്ങളില്‍ ഒരു മണിക്കൂര്‍ വോട്ടിങ് നീട്ടണമെന്ന് രമേശ് ചെന്നിത്തല.തകരാര്‍ മൂലം വോട്ടിങ് വൈകിയിടത്തും ക്രമക്കേട് ഉയര്‍ന്നിടത്തും നീട്ടണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ചെന്നിത്തല കത്തയച്ചു.

Last updated

വോട്ട് ചെയ്ത ശേഷം അണ്ണാ ഹസാരെ

കേരളത്തില്‍ കനത്ത പോളിങ്; 77 ശതമാനം കടന്നു Live Blog

Last updated

കുറ്റിച്ചിറയിൽ പോളിങ് ബൂത്തിന് സമീപം തർക്കം

കോഴിക്കോട് കുറ്റിച്ചിറയിൽ പോളിങ് ബൂത്തിന് സമീപം തർക്കം. ചിഹ്നം പതിച്ച കാറിൽ വോട്ടർമാരെ എത്തിച്ചതിനെ ചൊല്ലിയാണ് തർക്കം. പൊലീസ് ഇടപെട്ട് പോളിങ് ബൂത്തിന് സമീപത്ത് കൂടി നിന്നവരെ നീക്കി.

Last updated

അല്‍ഫോണ്‍സ് കണ്ണന്താനം മണിമലയില്‍ വോട്ട് ചെയ്തു

 മണിമല സെന്റ് ജോർജ് സ്കൂളില്‍ അല്‍ഫോണ്‍സ് കണ്ണന്താനം അമ്മയോടൊപ്പം വോട്ട് ചെയ്യാനെത്തിയപ്പോള്‍
മണിമല സെന്റ് ജോർജ് സ്കൂളില്‍ അല്‍ഫോണ്‍സ് കണ്ണന്താനം അമ്മയോടൊപ്പം വോട്ട് ചെയ്യാനെത്തിയപ്പോള്‍

Last updated

ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിങ്

സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പില്‍ ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിങ്. യന്ത്രത്തകരാര്‍ മൂലം ചിലയിടങ്ങളില്‍ വോട്ടെടുപ്പ് വൈകി.

Last updated

അഡ്വ.ഡീൻ കുര്യാക്കോസ് വോട്ട് രേഖപ്പെടുത്തി

കുളപ്പുറം സെന്റ് ജോർജ് എൽ.പി സ്കൂളിൽ ഭാര്യ ഡോ. നീത പോളിനും

കേരളത്തില്‍ കനത്ത പോളിങ്; 77 ശതമാനം കടന്നു Live Blog

Last updated

ഗോവയില്‍ ബി.ജെ.പിക്ക് പോള്‍ ചെയ്തതിനെക്കാള്‍ കുടൂതല്‍ വോട്ട്

ഗോവയില്‍ ബി.ജെ.പിക്ക് പോള്‍ ചെയ്തതിനെക്കാള്‍ കുടൂതല്‍ വോട്ട്. മോക്ക് പോളിനിടെയാണ് സംഭവം. 9 വോട്ട് വീതം ഓരോ സ്ഥാനാര്‍ത്ഥിക്കും വോട്ട് ചെയ്തെങ്കിലും ബി.ജെ.പിക്ക് 17 വോട്ട് ലഭിച്ചു.തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വോട്ടിങ് യന്ത്രങ്ങള്‍ മാറ്റിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഉത്തര്‍പ്രദേശിലെ രാംപൂരില്‍ മൂന്നോറോളം വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായി.

Last updated

പണം എത്ര ഒഴുക്കിയാലും വിജയം യു.ഡി.എഫിനൊപ്പമെന്ന് കെ.പി.എ മജീദ്

പണം എത്ര ഒഴുക്കിയാലും വിജയം യു.ഡി.എഫിനൊപ്പം ആകുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. അടിയൊഴുക്കുകൾ ഉണ്ടാകില്ല. പൊന്നാനിയിൽ ഭൂരിപക്ഷം വർധിക്കുമെന്നും മജീദ് പറഞ്ഞു.

കേരളത്തില്‍ കനത്ത പോളിങ്; 77 ശതമാനം കടന്നു Live Blog

Last updated

പി.വി അന്‍വറിന്റെ ചിഹ്നത്തിന് വോട്ട് പതിയുന്നില്ല

പൊന്നാനി നഗരസഭയില്‍ 21 ആം വാര്‍ഡിലെ 50 ആം ബൂത്തില്‍ പി.വി അന്‍വറിന്റെ ചിഹ്നത്തിന് വോട്ട് പതിയുന്നില്ല. എല്‍.ഡി.എഫിന്റെ പരാതിയ തുടര്‍ന്ന് വോട്ടെടുപ്പ് നിര്‍ത്തിവെച്ചു.

Last updated

വോട്ട് നമ്മുടെ അധികാരവും അവകാശവുമാണെന്ന് മമ്മൂട്ടി

Last updated

വോട്ട് ചെയ്യാനെത്തിയ വീട്ടമ്മ കുഴഞ്ഞു വീണുമരിച്ചു

കണ്ണൂർ ചൊക്ലി രാമവിലാസം ഹൈസ്കൂളിൽ വോട്ട് ചെയ്യാൻ വരിയിൽ നിന്ന വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. മോടോളിൽ വിജയ(64) ആണ് മരിച്ചത്.

Last updated

ജയരാജന് കനത്ത തോൽവി ഉണ്ടാകുമെന്ന് കെ.കെ രമ

വടകരയിൽ ജയരാജന് കനത്ത തോൽവി ഉണ്ടാകുമെന്ന് കെ.കെ രമ. വടകര സമാധാനത്തിന് വേണ്ടി വിധിയെഴുതുമെന്നും രമ പറഞ്ഞു.

കേരളത്തില്‍ കനത്ത പോളിങ്; 77 ശതമാനം കടന്നു Live Blog

Last updated

പിണറായി സർക്കാരിനെ പാഠം പഠിപ്പിക്കാന്‍ വോട്ടർമാർ ആഗ്രഹിക്കുന്നുവെന്ന് ആന്റണി

കേന്ദ്രത്തിൽ ഭരണമാറ്റമുണ്ടാക്കാനും പിണറായി സർക്കാരിനെ പാഠം പഠിപ്പിക്കാനും വോട്ടർമാർ ആഗ്രഹിക്കുന്നുവെന്ന് എ.കെ ആന്റണി. രാഹുൽ ഗാന്ധിക്കായി കൈ പൊക്കാനുള്ള എം.പിമാർ ആയിരിക്കും കേരളത്തില്‍ നിന്ന് ജയിക്കുന്നതെന്നും ആന്റണി തിരുവനന്തപുരത്ത് പറഞ്ഞു.

കേരളത്തില്‍ കനത്ത പോളിങ്; 77 ശതമാനം കടന്നു Live Blog

Last updated

വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി

സംസ്ഥാനത്ത് വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ പലയിടങ്ങളിലും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി. യന്ത്രത്തകരാറുകള്‍‍ ‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വേണ്ടത്ര ഗൌരവത്തിലെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവളത്ത് വിവി പാറ്റുകള്‍ പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവും ആവശ്യപ്പെട്ടു.

കേരളത്തില്‍ കനത്ത പോളിങ്; 77 ശതമാനം കടന്നു Live Blog

Last updated

ഗവര്‍ണര്‍ പി.സദാശിവം വോട്ട് ചെയ്ത ശേഷം

കേരളത്തില്‍ കനത്ത പോളിങ്; 77 ശതമാനം കടന്നു Live Blog

Last updated

വോട്ടിങ് യന്ത്രത്തിൽ പിഴവെന്ന വാർത്ത അടിസ്ഥാനരഹിതം

കോവളം നിയമസഭാ മണ്ഡലത്തിലെ ചൊവ്വര 151-ാം നമ്പർ ബൂത്തിൽ വോട്ടിങ് യന്ത്രത്തിൽ ഗുരുതര പിഴവുണ്ടായെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ കലക്ടർ ഡോ. കെ. വാസുകി അറിയിച്ചു. ഒരു സ്ഥാനാർഥിക്ക് വോട്ട് ചെയ്യുമ്പോൾ മറ്റൊരു സ്ഥാനാർഥിക്ക് വോട്ട് പോകുന്നുവെന്നത് സാങ്കേതികമായി അസാധ്യമാണ്. ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്. ബൂത്തിൽ തടസമില്ലാതെ വോട്ടെടുപ്പ് നടക്കുന്നതായും ജില്ലാ കലക്ടർ അറിയിച്ചു.

Last updated

പലരുടെയും അതിമോഹം തകർന്നടിയാന്‍ പോകുന്ന തെരഞ്ഞെടുപ്പാണെന്ന് മുഖ്യമന്ത്രി

പലരുടെയും അതിമോഹം തകർന്നടിയാൽ പോകുന്ന തെരഞ്ഞെടുപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ട് കൂട്ടരുടെയും മോഹം തകരും എൽ.ഡി.എഫ് മികച്ച വിജയം നേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമാധാനപരവും മാതൃകാപരവുമായ പ്രചരണമായിരുന്നു. എന്നാല്‍ ഇന്ന് തന്റെ ബൂത്തിലടക്കം പലയിടത്തും മെഷീന്‍ തകരാറിലായി. ഇക്കാര്യം വേണ്ടത്ര ഗൗരവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ എടുത്തില്ല. ഒരിടത്തും ബി.ജെ.പി രണ്ടാം സ്ഥാനത്ത് പോലും എത്തില്ലെന്നും പിണറായി പറഞ്ഞു.

കേരളത്തില്‍ കനത്ത പോളിങ്; 77 ശതമാനം കടന്നു Live Blog

Last updated

കൈപ്പത്തിക്ക് പകരം താമര

കോവളം ചൊവ്വരയില്‍ വോട്ടിംഗ് മെഷീനില്‍ കൈപ്പത്തിക്ക് പകരം താമര. 151ാം ബൂത്തിലാണ് പിഴവ് കണ്ടെത്തിയത്.75 പേര്‍ വോട്ട് ചെയ്തതിന് ശേഷമാണ് പിഴവ് കണ്ടെത്തിയത്.

Last updated

വോട്ട് ചെയ്യുന്നതിന് മുന്‍പ് അമ്മയെ കണ്ട് അനുഗ്രഹം വാങ്ങി മോദി

അമ്മയെ കണ്ട് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാം ഘട്ടമായ ഇന്ന് ഗുജറാത്തിലെ വോട്ടെടുപ്പ് ദിനത്തിലാണ് മോദി അമ്മ ഹീരബെന്‍ മോദിയെ കണ്ട് അനുഗ്രഹം വാങ്ങിയത്. ഗാന്ധിനഗറിലെ വസതിയിലെത്തിയ മോദി മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ വെച്ചാണ് അമ്മ ഹീരബെന്‍ മോദിയെ കണ്ട് അനുഗ്രഹം വാങ്ങിയത്. ശേഷം മോദിയുടെ വോട്ടിങ് മണ്ഡലമായ അഹമ്മദാബാദിലേക്ക് യാത്ര തിരിച്ച് വോട്ട് ചെയ്ത് മടങ്ങി. അഹമ്മദാബാദിലെ റാനിപ്പ് പോളിങ് സ്റ്റേഷനിലായിരുന്നു പ്രധാനമന്ത്രി മോദിയുടെ വോട്ട്.

കേരളത്തില്‍ കനത്ത പോളിങ്; 77 ശതമാനം കടന്നു Live Blog

Last updated

വിജയിക്കുമെന്ന് ശുഭപ്രതീക്ഷയുണ്ടെന്ന് പ്രേമചന്ദ്രന്‍

വിജയിക്കുമെന്ന് ശുഭപ്രതീക്ഷയുണ്ടെന്ന് കൊല്ലം യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രന്‍. തനിക്കെതിരായ എല്ലാ വ്യാജ പ്രചാരണങ്ങളെയും അതിജീവിക്കുന്നതാകും ഫലമെന്നും പ്രേമചന്ദ്രന്‍ വോട്ടു രേഖപ്പെടുത്തിയ ശേഷം അദ്ദേഹം പറഞ്ഞു.

Last updated

നടന്‍ മോഹന്‍ലാല്‍ തിരുവനന്തപുരത്ത് വോട്ട് ചെയ്യാനെത്തിയപ്പോള്‍

മുടവന്‍മുകള്‍ എല്‍.പി സ്കൂളിലെ 31ാം നമ്പര്‍ ബൂത്തിലാണ് ലാലിന് വോട്ട്.

Last updated

സാമാന്യ നീതി നിഷേധിക്കപ്പെട്ടു, തെരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കുമെന്ന് എം.കെ രാഘവന്‍

ഒളിക്യാമറാ വിവാദത്തില്‍ കേസെടുത്തത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെയെന്ന് എം.കെ രാഘവന്‍. കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. സാമാന്യ നീതി നിഷേധിക്കപ്പെട്ടുവെന്നും തെരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കുമെന്നും രാഘവന്‍ പറഞ്ഞു.

കേരളത്തില്‍ കനത്ത പോളിങ്; 77 ശതമാനം കടന്നു Live Blog

Last updated

യന്ത്രത്തകരാര്‍; നാദാപുരത്തും ബാലുശ്ശേരിയിലും പോളിങ് തുടങ്ങിയില്ല

നാദാപുരം ഭൂമിവാതുക്കല്‍ എം.എല്‍.പി സ്കൂളിലെ പോളിങ് ബൂത്തില്‍ വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് പോളിങ് ആരംഭിച്ചില്ല. കോഴിക്കോട് ബാലുശ്ശേരി 107 നമ്പർ ബൂത്തിലും യന്ത്രത്തകരാറിനെ തുടര്‍ന്ന് വോട്ടിംഗ് തുടങ്ങിയില്ല.

Last updated

ആത്മവിശ്വാസത്തോടെയാണ് യു.ഡി.എഫ് ഈ തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നതെന്ന് ഹൈബി

വളരെയധികം ആത്മവിശ്വാസത്തോടെയാണ് യു.ഡി.എഫ് ഈ തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നതെന്ന് ഹൈബി ഈഡന്‍. ഏറ്റവും അനുകുലമായ പ്രതികരണങ്ങളാണ് അവസാന നിമിഷത്തില്‍ ലഭിക്കുന്നതെന്നും ഹൈബി പറഞ്ഞു.

Last updated

പ്രചരണത്തിന് സി.പി.എം വന്‍തോതില്‍ പണം ഇറക്കിയെന്ന് മുല്ലപ്പള്ളി

തെരഞ്ഞെടുപ്പ് പ്രചരണത്തിന് സി.പി.എം വന്‍തോതില്‍ പണം ഇറക്കിയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിക്ക് സമ്പന്നരുമായി അടുത്ത ബന്ധമാണുള്ളത്. സര്‍ക്കാര്‍ സംവിധാനങ്ങളെയും പൊലീസിനെയും ദുരുപയോഗം ചെയ്യുന്നു. തെരഞ്ഞെടുപ്പിന് തലേദിവസം എം.കെ രാഘവനെതിരെ കേസെടുത്തത് അംഗീകരിക്കാനാവില്ല. കേരളത്തില്‍ ബി.ജെ.പി അക്കൌണ്ട് തുറക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേരളത്തില്‍ കനത്ത പോളിങ്; 77 ശതമാനം കടന്നു Live Blog

Last updated

യു.ഡി.എഫ് വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

യു.ഡി.എഫ് വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തീരെ പ്രതീക്ഷയര്‍പ്പിക്കാത്ത മണ്ഡലങ്ങളില്‍ പോലും വിജയസാധ്യതയുണ്ട്.

Last updated

വോട്ടിങ് യന്ത്രത്തില്‍ തകരാര്‍

ചാലക്കുടി പള്ളിപ്രം അസാസുൽ ഇസ്ലാം മദ്രസ്സയിലെ വിവി പാറ്റിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് മാറ്റി സ്ഥാപിച്ചു. കായംകുളത്ത് അഞ്ച് ബൂത്തുകളിൽ വോട്ടിങ് യന്ത്രത്തില്‍ തകരാര്‍. പാലക്കാട് ആലത്തൂർ മണ്ഡലത്തിലെ പൊൽപ്പുള്ളിയിലും കൊല്ലം അഞ്ചൽ പഞ്ചായത്തിലെ 60,62 ബൂത്തുകളിലെ യന്ത്രം വോട്ടിംഗ് മെഷീന്‍ തകരാറിലായി. ഇവിടെ വോട്ടിംഗ് തുടങ്ങിയിട്ടില്ല. വടകര തിക്കോടി തൃക്കോട്ടൂര്‍ എ.യു.പി സ്കൂളിലെ വോട്ടിങ് യന്ത്രത്തിലും തകരാറുണ്ടായി.

കേരളത്തില്‍ കനത്ത പോളിങ്; 77 ശതമാനം കടന്നു Live Blog

Last updated

സംഘര്‍ഷമേഖലകളില്‍ കനത്ത ജാഗ്രത

സംഘര്‍ഷ മേഖലകളില്‍ പൊലീസ് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്.

Last updated

ആകെ 24,970 പോളിങ് സ്‌റ്റേഷനുകള്‍

24,970 പോളിങ് സ്‌റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്.261,51,534 വോട്ടർമാരാണ് ഇത്തവണയുള്ളത്. ഇതിൽ 1,34,66,521 പേർ സ്ത്രീ വോട്ടർമാരും1,26,84,839 പുരുഷ വോട്ടർമാരുണ്ട്. 174 ട്രാൻസ്‌ജെൻഡർ വോട്ടർമാര്‍ ഇത്തവണ സമ്മതിദാനാവകാശം നിര്‍വ്വഹിക്കും. പ്രശ്നസാധ്യതയുള്ള 3621 പോളിങ് ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

Last updated